Latest News

ജീവനുവേണ്ടിയുള്ള ചെയ്സിംഗ് കൂടിയപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ അമേരിക്കയില്‍;മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തിലാണ് എന്നത് ആവര്‍ത്തിക്കുന്നു; ശബ്ദരേഖയടക്കം തെളിവുമായി സനല്‍കുമാര്‍ ശശിധരന്‍;  'കയറ്റം' ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിന് പിന്നാലെ കുറിപ്പുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

Malayalilife
ജീവനുവേണ്ടിയുള്ള ചെയ്സിംഗ് കൂടിയപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ അമേരിക്കയില്‍;മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തിലാണ് എന്നത് ആവര്‍ത്തിക്കുന്നു; ശബ്ദരേഖയടക്കം തെളിവുമായി സനല്‍കുമാര്‍ ശശിധരന്‍;  'കയറ്റം' ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിന് പിന്നാലെ കുറിപ്പുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

ചോല, എസ്. ദുര്‍ഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. അവസാനമായി സനല്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമ ടൊവിനോ തോമസ് നായ?കനായ വഴക്കായിരുന്നു. സനല്‍ കുമാറിന്റെ കയറ്റം സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനുശേഷം മഞ്ജു വാര്യരെ കുറിച്ച് സനല്‍ കുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു.

കുറിപ്പിനെതിരെ നടി പോലീസില്‍ പരാതിപ്പെടുകയും സനല്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നാണ് മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞത്. പിന്നാലെ സനല്‍ കുമാര്‍ ബഹളം വെയ്ക്കുകയും തന്നെ കൊല്ലാന്‍ ശ്രമമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു.

ഇപ്പോഴിതാ മഞ്ജു വാര്യരുമായി ബന്ധപ്പെട്ടുള്ള കുറിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് കുറിപ്പില്‍ സനല്‍ കുമാര്‍ ശശിധരന്‍ ആവര്‍ത്തിച്ചു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പോസ്റ്റിട്ടതും അതേ തുടര്‍ന്ന് അവരുടെ തന്നെ പേരില്‍ ഉണ്ടാക്കിയ ഒരു കള്ള പരാതിയില്‍ എന്നെ പോലീസ് അറസ്റ്റ് ചെയ്തതും ഓര്‍മയുണ്ടാകും. അന്ന് പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഇന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.

ഇത്തവണ അവരുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാം. എന്റെ അറസ്റ്റിന് ശേഷം 2022 നവംബറില്‍ മഞ്ജു വാര്യര്‍ ഒരു അപരനാമത്തില്‍ ഫേസ്ബുക്ക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. എന്റെ ജീവന് വേണ്ടിയുള്ള ചെയ്സിങ് കൂടിയപ്പോള്‍ എനിക്ക് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഞാനിപ്പോള്‍ അമേരിക്കയിലാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ നിരന്തരം ഒരു അപരനാമത്തില്‍ സംസാരിക്കുന്നു. മൂന്ന് ദിവസം മുമ്പ് എന്നോട് സംസാരിച്ചതിന്റെ ശബ്ദ രേഖയാണ് ഇത്. മഞ്ജുവാര്യരുടെ ജീവന്‍ അപകടത്തിലാണ് എന്നത് ഞാന്‍ ആവര്‍ത്തിക്കുന്നു. ലിങ്ക് കമന്റില്‍ എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചത്. ഒപ്പം ഒരു സ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും സനല്‍ പുറത്തുവിട്ടിട്ടുണ്ട്. കയറ്റം സിനിമയുടെ പോസ്റ്ററും കുറിപ്പിനൊപ്പം സനല്‍ കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് സമൂഹമാധ്യമത്തിലെ സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റിനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുത്തപ്പോള്‍ ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് സനല്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്. സംവിധായകന്റെ പുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

കയറ്റം' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് സനല്‍കുമാര്‍ ഓണ്‍ലൈനില്‍ റിലീസ് ് ചെയ്തു.  ചിത്രം അപ്ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയല്‍ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് സനല്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഈ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് സംവിധായകന്‍ പറയുന്നു. 'ഒരാള്‍പൊക്കം', 'സെക്സി ദുര്‍ഗ' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഇതേ കാരണങ്ങളാല്‍ നേരത്തെ ടൊവിനോ നായകനായ 'വഴക്ക്' ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്തിരുന്നു.

''2019-ല്‍ ഞാന്‍ എന്റെ 'കയറ്റം' എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി സിനിമയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. എന്നിരുന്നാലും, എന്റെ പ്രേക്ഷകര്‍ക്കായി ചിത്രം ഇതുവരെ റിലീസ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. സിനിമയുടെ നിര്‍മ്മാതാവും നടിയുമായ മഞ്ജു വാര്യരെ ഞാന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ ആരോ എന്നെ തടയാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. ആരോ അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. എനിക്കെതിരെ അവര്‍ ഒരു വ്യാജ പരാതി കൊടുക്കുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും മജിസ്ട്രേറ്റ് കോടതിയില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം എന്നെ ജാമ്യത്തില്‍ വിട്ടയച്ചു. എന്റെ ജീവന്‍ അപകടത്തിലാണെന്ന് എനിക്ക് മനസ്സിലായി, അതിനാലാണ് ഞാന്‍ ഇന്ത്യ വിട്ട് യുഎസിലേക്ക് പോയത്. ''അദ്ദേഹം പറഞ്ഞു.

'കയറ്റം' എന്ന സിനിമ നിര്‍മ്മിക്കുന്നതില്‍ ഒരുപാട് അപകടസാധ്യതകള്‍ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ''സിനിമ ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിനായി അഭിനേതാക്കള്‍ അവരുടെ ജീവന്‍ വരെ അപകടത്തിലാക്കി. സിനിമ റിലീസ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അത് ഓണ്‍ലൈനില്‍ സൗജന്യമായി പ്രസിദ്ധീകരിക്കും. സിനിമയുടെ ലിങ്ക് വിവിധ സൈറ്റുകളില്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എന്റെ തീരുമാനത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്ന് എനിക്കറിയാം. എങ്കിലും ഇത്തരമൊരു 'വിഡ്ഢിത്തം' ഞാന്‍ എടുക്കുന്നത് രണ്ടാം തവണയാണ്. ഒരു മുന്‍വിധിയും കൂടാതെ സിനിമ കാണുക.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

sanal kumar sasidharan kayattam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES