പ്രമുഖ യൂട്യൂബ് ചാനലിനെതിരെ പോലീസില്‍ പരാതി നല്‍കി നടന്‍ അരുണ്‍ വിജയ്. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ ചെയ്തെന്ന് ആരോപിച്ചാണ് നടന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായാണ് അരുണ്‍ വിജയ് സിറ്റി പോലീസ് കമ്മീഷണണുടെ ഓഫീസിനെ സമീപിച്ചത്.
തന്നെയും പിതാവും നടനുമായ വിജയകുമാറിനെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പിതാവിന്റെ ആദ്യ ഭാര്യയെയും മോശമായി ചിത്രീകരിക്കുന്നുവെന്ന്് അരുണ്‍ വിജയ് പരാതിയില്‍ പറയുന്നു.
അതേസമയംം വണങ്കാന്‍ എന്ന ചിത്രമാണ് അരുണിന്റേതായി പുറത്തെത്താനുള്ളത്. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. സൂര്യയെ നായകനാക്കി ബാല പ്രഖ്യാപിച്ച ചിത്രമായിരുന്നു 'വണങ്കാന്‍'. വണങ്കാനില്‍ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നുമാണ് ബാല ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പിന്നീട് അരുണ്‍ വിജയിലേക്ക് ചിത്രം എത്തുകയായിരുന്നു. ബാല എന്ന സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അരുണ്‍ വിജയ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.