Latest News

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഫിറോസുമായി വേര്‍പിരിയല്‍; വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക്; ഇഷ്ടംമാത്രം എന്ന സീരിയലില്‍ കൈയ്യടി നേടവെ സിനിമയിലേക്കും എന്‍ട്രി;  സജ്ന നായികയായി അരങ്ങേറ്റത്തിനൊരുങ്ങുമ്പോള്‍

Malayalilife
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഫിറോസുമായി വേര്‍പിരിയല്‍; വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക്; ഇഷ്ടംമാത്രം എന്ന സീരിയലില്‍ കൈയ്യടി നേടവെ സിനിമയിലേക്കും എന്‍ട്രി;  സജ്ന നായികയായി അരങ്ങേറ്റത്തിനൊരുങ്ങുമ്പോള്‍

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഫിറോസുമായി വേര്‍പിരിയല്‍; വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക്; ഇഷ്ടംമാത്രം എന്ന സീരിയലില്‍ കൈയ്യടി നേടവെ സിനിമയിലേക്കും എന്‍ട്രി;  സജ്ന നായികയായി അരങ്ങേറ്റത്തിനൊരുങ്ങുമ്പോള്‍


ദാമ്പത്യ ജീവിതമെന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങലാണ്. സ്നേഹവും ബഹുമാനവും പിന്തുണയും എല്ലാം. എന്നാല്‍ കഴിവും പ്രാപ്തിയും ഉണ്ടായിട്ടും പങ്കാളിയുടെ സ്വഭാവത്തിനും ഇഷ്ടത്തിനും അനുസരിച്ച് ജീവിക്കേണ്ടി വന്നവളാണ് ബിഗ്ബോസ് താരവും സീരിയല്‍ നടിയുമായ സജ്നാ നൂര്‍. പലപ്പോഴും ഫിറോസ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ബലിയാടായി പോകേണ്ടി വരികയും നാണംകെടുകയും ചെയ്യേണ്ടിവന്ന നിരവധി സാഹചര്യങ്ങള്‍ സജ്നയ്ക്കുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ബിഗ്ബോസ് ഹൗസില്‍ ഉണ്ടായിരുന്നപ്പോള്‍. പലപ്പോഴും ഫിറോസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ സജ്നയേയും ബാധിച്ചപ്പോള്‍ ബിഗ്ബോസ് ഹൗസില്‍ ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കുന്നവരായിരുന്നു അപ്രതീക്ഷിതമായി പുറത്തേക്ക് ഇറങ്ങിയത്. അതിനു ശേഷം പ്രേക്ഷകര്‍ അറിഞ്ഞത് ഇരുവരും വേര്‍പിരിയുകയാണെന്നാണ്.

സജ്നയുടെ രണ്ടാം വിവാഹമായിരുന്നു ഫിറോസുമായി നടന്നത്. ആദ്യ വിവാഹത്തില്‍ ഒരു മോള്‍ ജനിച്ചിരിക്കവേയാണ് അപ്രതീക്ഷിതമായി ആ ബന്ധം വേര്‍പിരിയലിലേക്ക് എത്തിയത്. പിന്നാലെയായിരുന്നു ഫിറോസുമായുള്ള വിവാഹം. പത്തു വര്‍ഷത്തോളമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഒരു മകനും ജനിച്ചു. സാമ്പത്തികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നില്‍ക്കവേയാണ് രണ്ടുപേരും ബിഗ്ബോസ് സീസണ്‍ ത്രീയിലേക്ക് എത്തിയത്. ഷോയില്‍ മത്സരിച്ച ആദ്യത്തെ ദമ്പതികളും ഇവരായിരുന്നു. ആ സീസണില്‍ പങ്കെടുത്ത മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഒരു വെല്ലുവിളി സൃഷ്ടിച്ചാണ് ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീട്ടിലേക്ക് പ്രവേശിച്ചത്.

ഫൈനലിസ്റ്റുകളായി ഇരുവരും ഉണ്ടാകുമെന്ന് വരെ പ്രേക്ഷകര്‍ കരുതിയിരുന്നു. പക്ഷെ ഹൗസില്‍ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരും പുറത്താവുകയായിരുന്നു. രമ്യ, സൂര്യ എന്നിവര്‍ക്കെതിരായ സജ്ന-ഫിറോസ് ജോഡിയുടെ വ്യക്തിഹത്യപരമായ പരാമര്‍ശങ്ങളാണ് പുറത്താക്കലിന് കാരണമായത്. ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സ്റ്റേജ് ഷോയും ചാനല്‍ പരിപടികളുമെല്ലാമായി ഫിറോസ് ഖാനും സജ്നയും സജീവമായിരുന്നു. ഫിറോസുമായുള്ള വിവാഹത്തിന് ശേഷമാണ് സജ്നയും സീരിയലുകളിലും ചാനല്‍ ഷോകളിലും പങ്കെടുത്ത് തുടങ്ങിയത്. ഇരുവരും ചേര്‍ന്ന് ഒരു യുട്യൂബ് ചാനലും നടത്തിവരുന്നുണ്ടായിരുന്നു. പോരാത്തതിന് സോഷ്യല്‍മീഡിയ പേജുകളിലും ഇരുവരും ആക്ടീവായിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരെയും ഒരുമിച്ച് കാണാറില്ലായിരുന്നു. ഫിറോസിന്റെ റില്‍സുകളില്‍ നിന്നെല്ലാം സജ്ന അപ്രത്യക്ഷയാവുകയും സുഹൃത്തുക്കള്‍ക്കൊപ്പം ഫിറോസ് വീഡിയോ ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് സജ്ന എവിടെയെന്ന് ആരാധകര്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. പിന്നാലെ വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തി സജ്ന രംഗത്തു വരികയായിരുന്നു. പറക്കാന്‍ ആഗ്രഹിക്കുന്നവളെ കെട്ടിയിടാന്‍ താല്‍പര്യമില്ലായെന്നായിരുന്നു ഫിറോസ് വേര്‍പിരിയലിനെ കുറിച്ച് പറഞ്ഞത്. അതു തന്നെയായിരുന്നു സത്യവും. വിവാഹമോചനത്തിനു ശേഷം സീരിയലുകളിലേക്ക് ചേക്കേറിയ സജ്ന ഇപ്പോള്‍ ഇഷ്ടംമാത്രം എന്ന ഏഷ്യാനെറ്റിലെ പ്രക്ഷേക പ്രിയ പരമ്പരയില്‍ രചനയായി തകര്‍ത്ത് അഭിനയിക്കുന്ന സജ്നയെ തേടി സിനിമാ അവസരങ്ങളും തേടിയെത്തിയെന്നതാണ് സത്യം.

ഇപ്പോള്‍ തമിഴ്, ഹിന്ദി സിനിമകളിലെ നായികയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് സജ്ന. തമിഴില്‍ നടന്‍ ശശികുമാര്‍ നായകയുടെ നായികയായാണ് അഭിനയിക്കുന്നത്. ഹിന്ദി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. ഒപ്പം രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ചാണ് സജ്ന മുന്നോട്ടു പോകുന്നത്. മക്കള്‍ക്കു വേണ്ടിയും അവര്‍ക്കൊരു നല്ല ജീവിതം നല്‍കാനുമുള്ള സജ്നയുടെ ശ്രമങ്ങള്‍ വിജയത്തിലെത്തട്ടേ എന്ന പ്രാര്‍ത്ഥനയാണ് ഫിറോസിനും ഉള്ളത്. മാത്രമല്ല, ഇനിയൊരു വിവാഹത്തിലേക്ക് താനില്ലെന്ന് സജ്നയും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

sajna LIFE Story bigboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES