അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് 'യാനൈ'. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് 'യാനൈ'യിലൂടെ ഹരി. ഇപോഴിതാ 'യാനൈ' എന്ന ചിത്രത്തിലെ പുതിയൊരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് .
ജൂലൈ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അരുണ്‍ വിജയ്യുടെ ആക്ഷന്‍ രംഗങ്ങളാണ് പുതിയതായി പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വെദിക്കരന്‍പാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്റ്റിക്ക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്, ചിന്ന ആര്‍ രാജേന്ദ്രന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'സിങ്കം' ഫെയിം സംവിധായകനായ ഹരിയുടെ പുതിയ സിനിമ. എങ്കിലും ഇതൊരു മാസ് ചിത്രമായിരിക്കും എന്നാണ് അരുണ്‍ വിജയ് പറഞ്ഞിരുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.