Latest News

സിനിമയ്ക്ക് ഇടവേള നല്കി ബാലിയില്‍ അവധിയാഘോഷവുമായി നടി സാമന്ത; മുടി മുറിച്ച് പുതിയ ലുക്കിലുള്ള നടിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡീയയില്‍

Malayalilife
topbanner
സിനിമയ്ക്ക് ഇടവേള നല്കി ബാലിയില്‍ അവധിയാഘോഷവുമായി നടി സാമന്ത; മുടി മുറിച്ച് പുതിയ ലുക്കിലുള്ള നടിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡീയയില്‍

ഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സാമന്തയിപ്പോള്‍. മയോസൈറ്റിസ് ചികിത്സയ്ക്കായും ആരോഗ്യകാര്യങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ ചെലുത്താനുമായിരുന്നു സമാന്ത ഇടവേളയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. തന്റെ മനോഹരമായ നീളന്‍ തലമുടിയൊക്കെ മുറിച്ച് സുഹൃത്തിനൊപ്പം ബാലിയിലാണിപ്പോള്‍ സാമന്ത. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ബാലിയിലെ ബീച്ചില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സാം പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 'ഡ്രീം ഓണ്‍' എന്നെഴുതിയിരിക്കുന്ന ഒരു തൊപ്പിയും സമാന്ത തലയില്‍ വച്ചിട്ടുണ്ട്. ഇതുപോലെയുള്ള പ്രഭാതങ്ങളെന്നാണ്  ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പല തരത്തിലുള്ള ചികിത്സയ്ക്കും ആത്മീയത ആഗ്രഹിക്കുന്നവരുമാണ് ഇവിടെ കൂടുതലും എത്താറുള്ളത്. താരം ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 

ശാകുന്തളം ആയിരുന്നു സാമന്ത നായികയായി ഏറ്റവുമൊടുവിലെത്തിയ ചിത്രം.ദേവ് മോഹനായിരുന്നു ചിത്രത്തിലെ നായകന്‍. വലിയ പ്രതീക്ഷയോടെയാണ് ചിത്രം തീയേറ്ററുകളിലെത്തിയതെങ്കിലും സിനിമ വന്‍ പരാജയമായി. ശാകുന്തളത്തിന്റെ പ്രൊമോഷന്‍ വേദിയില്‍ സാമന്തയെത്തിയതൊക്കെ വലിയ ചര്‍ച്ചയായിരുന്നു. സിറ്റാഡലില്‍ ആയിരുന്നു സാമന്ത ഏറ്റവുമൊടുവിലെത്തിയത്.

 

Read more topics: # സാമന്ത
Samantha Ruth Prabhu Unwinds In Bali

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES