Latest News

ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; ഇത് 2024 ആണ്;വണ്ണം കുറച്ച് കൂട്ടിക്കൂടെ' എന്ന് ചോദ്യവുമായെത്തിയ ആളിന് മറുപടിയുമായി സാമന്ത

Malayalilife
 ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; ഇത് 2024 ആണ്;വണ്ണം കുറച്ച് കൂട്ടിക്കൂടെ' എന്ന് ചോദ്യവുമായെത്തിയ ആളിന് മറുപടിയുമായി സാമന്ത

ണി ബണ്ണിയെന്ന തന്റെ പുതിയ ടിവി സീരിസിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി സാമന്തയിപ്പോള്‍. ഈ മാസം ഏഴിന് ആമസോണ്‍ പ്രൈമിലൂടെയാണ് സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുക. പ്രൊമോഷന്റെ ഭാഗമായി ഇന്‍സ്റ്റ?ഗ്രാമിലെ ചോദ്യോത്തര സെഷനിലൂടെ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു.

ശരീരഭാരവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകള്‍ക്കും സാമന്ത മറുപടി പറഞ്ഞിരിക്കുകയാണിപ്പോള്‍. ശരീരഭാരം കുറച്ച് വര്‍ധിപ്പിക്കണമെന്നായിരുന്നു ഒരാള്‍ ആവശ്യപ്പെട്ടത്. താനിപ്പോള്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഒരു ഡയറ്റിലാണെന്നും ആളുകളെ മുന്‍ വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണമെന്നും സാമന്ത പറഞ്ഞു. 'വീണ്ടും ഭാരവുമായി ബന്ധപ്പെട്ട ഒരു കമന്റ് എത്തിയിരിക്കുന്നു.

എന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഞാന്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഡയറ്റിലാണിപ്പോള്‍. അത് ഭാരം കൂടുന്നതിനെ തടയും. ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ ഗയ്‌സ്, ഇത് 2024 ആണ്'- സാമന്ത പറഞ്ഞു.

2022 ലാണ് സാമന്ത തനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോ?ഗം ബാധിച്ചെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഏറെ നാളുകള്‍ താരം ചികിത്സയിലു മായിരുന്നു. വരുണ്‍ ധവാനും സിറ്റാഡലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more topics: # സാമന്ത
samantha reply about body

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക