കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും വിവാഹിതതരായത്. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കും ഏറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.രവീന്ദറിന്റെ രൂപത്തിന്റെ പേരില്‍ ആണ് നടി വിമര്‍ശനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിരിക്കുന്നത്. ഇപ്പോഴിതാ താരം ഭര്‍ത്താവിനൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ക്കും രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്.
'നമ്മള് പരസ്പരം സൃഷ്ടിക്കപ്പെട്ടവരല്ല എന്നാല്‍ പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നവരാണ്' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രങ്ങള്‍ക്കാണ് രൂക്ഷ വിമര്‍ശനം ലഭിക്കുന്നത്. രവീന്ദറിന്റെ സമ്പത്തിന്റെ പേരിലാണ് നടി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നാണ് കൂടുതല്‍ കമന്റുകളും. പണത്തെക്കൂടുതല് സ്നേഹിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് നടിയുടെ ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തു.
പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നവരല്ല, മറിച്ച് പണത്തെയാണ് സ്നേഹിക്കുന്നതെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തി. പണം ഉണ്ടെങ്കില്‍ ട്രക്കിന് അടിയിലേയ്ക്ക് പോകാന്‍ പോലും ചിലര്‍ക്ക് സമ്മതമാണെന്ന് മറ്റൊരു ഉപഭോക്താവ് കുറ്റപ്പെടുത്തി. പണത്തിന് സന്തോഷം വാങ്ങാന്‍ കഴിയില്ലെന്ന് ആരാ പറഞ്ഞതെന്ന് മറ്റൊരാള്‍ പരിഹസിച്ചു. എന്നാല്‍ ഈ പോസ്റ്റ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ലഭ്യമല്ല.
അതേസമയം, പരിഹാസങ്ങളില്‍ കുലുങ്ങാതെ ഇരുവരും തങ്ങളുടെ സന്തോഷനിമിഷങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തുടരുകയാണ്. 'എന്റെ ജീവിതത്തിലെ എട്ടാമത്തെ അത്ഭുതം' എന്ന അടികുറിപ്പോടെ ഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രവീന്ദര്‍ ട്രോളന്മാരുടെ വായടപ്പിച്ചത്. 'ആളുകള്‍ എന്തുതന്നെ പറഞ്ഞാലും എന്റെ ഹൃദയം നിലയ്ക്കുന്നതുവരെ നിന്നെ സ്നേഹിക്കുമെന്ന്' മഹാലക്ഷ്മി പോസ്റ്റിന് മറുപടി നല്‍കുകയും ചെയ്തു.
തമിഴകത്തെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്‍സിന്റെ ഉടമസ്ഥനാണ് രവീന്ദര്‍. അവതാരകയായി എത്തിയ മഹാലക്ഷ്മി ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 'വാണി റാണി', 'ഓഫീസ് ചെല്ലമേ', ഉതിരിപ്പൂക്കള്‍'.തുടങ്ങിയവയാണ് മഹാലക്ഷ്മി അഭിനയിച്ച പരമ്പരകള്‍. രവീന്ദര്‍ നിര്‍മ്മിക്കുന്ന 'വിടിയും വരൈ കാത്തിര്' എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.