സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകുന്ന ദമ്പതികളാണ് നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും. ഒരു വര്‍ഷം മുന്‍പ്, ഇരുവരുടെയും വിവാഹചിത്രം പുറത്തുവന്നപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങള്‍ ഈ ദമ്പതികളുടെ പിന്നാലെയാണ്. രവീന്ദറിന്റെ ശരീരഭാരത്തെ കളിയാക്കി നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ശരീര ഭാരം കൂടുതല്‍ ഉള്ള രവീന്ദറിനെ മഹാലക്ഷ്മിയെ പോലൊരു പെണ്ണ് വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കണ്ടിട്ട് ആണ് എന്നും ഇത് ഒരിക്കലും അധികനാള്‍ മുന്നോട്ട് പോകില്ല എന്നും മൂന്നു മാസത്തില്‍ കൂടുതല്‍ ഇരുവരും ഒന്നിച്ച് ജീവിക്കില്ല എന്നുമൊക്കെയുള്ള ധാരാളം കമെന്റുകളാണ് ഇവരുടെ വിവാഹത്തിന് ശേഷം പ്രേക്ഷകരില്‍ നിന്ന് വന്നത്.എന്നാല്‍ കടുത്ത സൈബര്‍ ആക്രമണങ്ങളെയും ബോഡി ഷേമിംഗിനെയുമെല്ലാം അതിജീവിച്ച് വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്
മഹാലക്ഷ്മിക്ക് വിവാഹ വാര്‍ഷികം ആശംസിച്ച് കൊണ്ട് രവീന്ദര്‍ പങ്ക് വച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയില്ല. ഒരു വര്‍ഷം വളരെ വേഗത്തില്‍ കടന്നുപോയി, അതിന് കാരണം നിങ്ങള്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ഞങ്ങളുടെ വിവാഹമായിരുന്നു. എവിടെ പോയാലും ഒരു കാഴ്ചവസ്തുവിനെ പോലെ ആയിരുന്നു ഞാന്‍. ഇതെങ്ങനെ ശരിയാകും, പണത്തിന് വേണ്ടി തന്നെയാകും. മൂന്ന് മാസം പോകുമോ, എത്ര നാളുണ്ടാകുമെന്ന് കാണാം.
രണ്ടുപേരും ഉടനെ തന്നെ അടിച്ചുപിരിഞ്ഞ് ഇന്റര്‍വ്യൂ കൊടുക്കും. എന്നൊക്കെയായിരുന്നു. പക്ഷേ അവളുടെ ആ സ്‌നേഹം മഹാലക്ഷ്മിയ്ക്ക് എന്നോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് ഞാന്‍ മനസിലാക്കി. എല്ലാം കഷ്ടപ്പെട്ട് ചെയ്യുന്നു. ഞങ്ങള്‍ സന്തോഷത്തില്‍ ജീവിക്കുമ്പോഴും ഞങ്ങള്‍ പിരിഞ്ഞെന്ന് യൂട്യൂബ് ചാനലുകള്‍ പറയുമ്പോള്‍ നമുക്ക് ജീവിച്ച് കാണിക്കണം കൂടുതല്‍ ഭ്രാന്തമായി സ്‌നേഹിക്കണം. അപ്പോള്‍ യൂട്യൂബു ചാനലുകാര്‍ക്ക് ദേഷ്യം വരും എന്നവള്‍ പറയും,ഇങ്ങനെയൊക്കെ ആണെങ്കിലും ഇവള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ഞാന്‍ അര്‍ഹനാണോ എന്നുപോലും അറിയില്ല. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി. ഇതായിരുന്നു പോസ്റ്റ്.
2022 സെപ്റ്റംബര്‍ ഒന്നിനായിരുന്നു തമിഴിലെ പ്രമുഖ സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടെയും വിവാബം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദര്‍.
വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രവീന്ദറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഇതിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.