വിവാഹത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരജോഡികളാണ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. വിവാഹത്തിനു ശേഷം രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരുവരും ഇരയായത്. അടുത്തിടെ ഇവര്‍ വേര്‍പിരിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി രവീന്ദര്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരിക്കുകയാണ്. മഹാലക്ഷ്മിയ്ക്ക് രസകരമായ താക്കീതുമായാണ് അദ്ദേഹം എത്തിയത്.
ഡേയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇടരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട്. നമ്മള്‍ വേര്‍പിരിഞ്ഞെന്ന് വീണ്ടും സോഷ്യല്‍ മീഡിയ പറയുകയാണ്. ഈ തെറ്റ് നീ വീണ്ടും ചെയ്താല്‍ എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് മൂന്നു നേരവും തീറ്റിക്കും. ഞങ്ങള്‍ സന്തോഷത്തോടെയിരിക്കുന്നു, സര്‍വോപരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു.- മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. യൂട്യൂബ് പരദൂഷണക്കാരോട് ഇതിന് ഒരു അന്ത്യമില്ലേ എന്നും രവീന്ദര്‍ ചോദിക്കുന്നുണ്ട്.
ഇതിനോട് മഹാലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു അതിരിക്കട്ടെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവ്? എന്ന കമന്റുമായാണ് മഹാലക്ഷ്മി എത്തിയത്.
2022 സെപ്റ്റംബര്‍ മാസത്തിലാണ് നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനുംവിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം ചെയ്തത് എന്നായിരുന്നു സൈബര്‍ ആക്രമണം നടത്തിയവര്‍ എല്ലാവരും പറഞ്ഞത്. ഇതുകൂടാതെ കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള രവീന്ദറിനെ നിരവധി ആളുകള്‍ ആയിരുന്നു ബോഡി ഷേമിംഗ് നടത്തിക്കൊണ്ട് എത്തിയത്.
മഹാലക്ഷ്മി പങ്കുവെക്കുന്ന ചിത്രങ്ങളില്‍ ഒന്നും തന്നെ രവീന്ദറിനെ കാണുവാന്‍ ഇല്ലാതീയതോടെയാണ് ഇരുവരും തമ്മില്‍ വിവാഹമോചനം നടത്തി എന്ന വാര്‍ത്തകള്‍ക്ക് തുടക്കമായി മാറിയത്.