മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍. ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയപ്പോഴും നവ്യയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട ആളിന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ആണ് ഒരു പോസ്റ്റിനു ഒപ്പം നവ്യ പങ്കിട്ടിരിക്കുന്നത്.
സന്ധ്യ.. എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവള്‍ ..കൊച്ചു കൊച്ചു സന്തോഷങ്ങള്‍.എത്ര കൊടുത്താലും മതിവരാത്ത കാലത്തു ചെറിയ കാര്യങ്ങളിലും സന്തോഷിക്കുന്ന ചിലരുണ്ട് കൂടെ എന്നതാണെന്റെ അഹങ്കാരം..ബര്‍ത്ത്ഡേയ്സ് ഒന്നും ഓര്‍ക്കാത്ത എന്നെ ഓര്‍മ്മിപ്പിച്ചത് അമ്മയാണ് , ഈ സന്തോഷം കാണുമ്പോള്‍ ഓര്‍മപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ..ഒരായിരം ജന്മദിനങ്ങള്‍ താന്‍ എന്റെകൂടെ ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു...നവ്യ കുറിച്ചു. ഇരുവരുടെയും സ്നേഹബന്ധം സൂചിപ്പിക്കുന്ന വീഡിയോയും നവ്യ പങ്കുവെച്ചിട്ടുണ്ട്.
ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍ . നവ്യയും സന്ധ്യയും തമ്മിലുള്ള ബന്ധം നേരിട്ട് അറിയാന്‍ സാധിച്ചു സന്ധ്യയെ നവ്യ സ്നേഹിച്ച പോലെ വേറെ ആരും സ്നേഹിച്ചിട്ടുണ്ടാകില്ല. കൂടെ പിറപ്പിനെ അത്രക്ക് സ്നേഹിക്കുന്ന ആളാണ് നവ്യ... ജന്മദിനാശംസകള്‍ . ആ ചേച്ചി മരണം വരെ ആ നിമിഷം ഓര്‍ത്തിരിക്കും.. അതാണ് നവ്യ ചേച്ചിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്.. മറ്റൊരാളുടെ ചിരിക്കു നമ്മള്‍ കാരണം ആകുമെങ്കില്‍ അതിനേക്കാള്‍ വലിയ അച്ചീവ്‌മെന്റ് ഇല്ല- എന്നിങ്ങനെ നീളുന്നു ആരാധകരുടെ അഭിപ്രായങ്ങള്‍.