സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞുനില്ക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. നാല്പതുകളിലും ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും മലൈക അറോറ യുവതലമുറയ്ക്ക് ഒരു പ്രചോദനമാണ്. ഇപ്പോളിതാ കഴിഞ്ഞ ദിവസം മുബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡിലും നടി തിളങ്ങിയതാണ് വാര്‍ത്തകളാണ് നിറയുന്നത്.
വൈറ്റ് ഗൗണില്‍ മാലാഖയെ പോലെ മലൈക അറോറയെത്തി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മേനക ഹരിസിംഗാനിയാണ് മലൈകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചത്. ഇന്‍സ്റ്റാഗ്രാമിലുടെയാണ് താരം ചിത്രങ്ങള്‍ പങ്കു വച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. റേച്ചല്‍ ഗില്‍ബെര്‍ട്ടിന്റെ ബ്രൈഡല്‍ കളക്ഷനില്‍ നിന്നുമാണ് താരം ഗൗണ്‍ സ്വന്തമാക്കുന്നത്. 3,79,497 രൂപയാണ് താരം ഈ ഗൗണിനു വേണ്ടി ചിലവഴിച്ചത്.
സോഷ്യല്‍ മഡിയയിലൂടെ നിരന്തരം താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ആരാധകര്‍ ഇരുകൈയും നീട്ടിയാണ് താരത്തിന്റെ ചിത്രങ്ങള്‍ സ്വീകരിക്കാറുളളത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ രീതിയില്‍ താരം ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാനും വേറിട്ടു നില്‍ക്കാനും എപ്പോഴും ശ്രമിക്കാറുണ്ട്.