Latest News

ജോലിയിലേക്ക് തിരിച്ചെത്തിയത് എന്നെ വിഷമങ്ങളില്‍നിന്ന് പുറത്തുവരാന്‍ സഹായിച്ചു; എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കാനും അംഗീകരിക്കാനും സമയമെടുത്തു; പിതാവിന്റെ മരണത്തെക്കുറിച്ച് മലൈക അറോറ; മദ്യപാനം നിര്‍ത്തിയും ഭക്ഷണം കുറച്ചും നവംബര്‍ ചലഞ്ച് നടത്തിയും താരം

Malayalilife
 ജോലിയിലേക്ക് തിരിച്ചെത്തിയത് എന്നെ വിഷമങ്ങളില്‍നിന്ന് പുറത്തുവരാന്‍ സഹായിച്ചു; എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കാനും അംഗീകരിക്കാനും സമയമെടുത്തു; പിതാവിന്റെ മരണത്തെക്കുറിച്ച് മലൈക അറോറ; മദ്യപാനം നിര്‍ത്തിയും ഭക്ഷണം കുറച്ചും നവംബര്‍ ചലഞ്ച് നടത്തിയും താരം

ബോളിവുഡിലെ ഫിറ്റ്നസ് ഫ്രീക്കാണ് മലൈക അറോറ. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അച്ഛന്‍ അനില്‍ മെഹ്തയുടെ മരണം മലൈകയ്ക്ക് വലിയ ഞെട്ടലായിരുന്നു. ഇപ്പോള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ജോലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം

രണ്ടുമാസം മുമ്പാണ് മലൈക അറോറയുടെ വളര്‍ത്തച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍ നിന്നും വീണുമരിച്ചത്. തന്റെ മാനസികാവസ്ഥയെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

''നമുക്കെല്ലാം മുന്നോട്ടു പോയേ പറ്റൂ. എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കുന്നതിനും അതിനെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതിനും ഞാന്‍ എനിക്ക് സമയം നല്‍കി. അത് ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. ജോലിയിലേക്ക് തിരിച്ചെത്തിയത് എന്നെ വിഷമങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സഹായിച്ചു.''

''ഏകാഗ്രത തിരിച്ചു നല്‍കി, മാനസികാരോഗ്യം നേരെയാക്കി, എന്റെ അമ്മയേയും കുടുംബത്തേയും സഹായിക്കേണ്ടതുണ്ടെന്ന് മനസിലാക്കിത്തന്നു'' എന്നാണ് മലൈക പറയുന്നത്. നിലവില്‍ ഫാഷന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലൈക ഇപ്പോള്‍.

തന്റെ നവംബര്‍ ചലഞ്ച് ഇതിനിടെ പങ്ക് വച്ചതും ശ്രദ്ധ നേടുകയാണ്.  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം നവംബര്‍ മാസം താന്‍ പിന്‍തുടരുന്ന 9 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയത്. മദ്യം കഴിക്കില്ല, എട്ടു മണിക്കൂര്‍ ഉറങ്ങും, ഒരു മെന്ററെ കണ്ടെത്തും, എല്ലാ ദിവസവും വ്യായാമം ചെയ്യും, ദിവസം 10000 സ്റ്റെപ്പ് നടക്കും, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കില്ല, എട്ടു മണിയ്ക്ക് ശേഷം ഭക്ഷണം കഴിക്കില്ല, രാവിലെ 10 മണിയാവും വരെ ഫാസ്റ്റ് ചെയ്യും, ടോക്‌സിക് മനുഷ്യരെ ഒഴിവാക്കും,' എന്നിങ്ങനെ പോവുന്നു മലൈകയുടെ നവംബര്‍ ചലഞ്ച്. 

അതേസമയം, മലൈകയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സെപ്റ്റംബറിലാണ് ബാന്ദ്രയിലെ ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ്ട് അനില്‍ മേഹ്ത മരിച്ചത്. നടിയുടെ അമ്മയും മലയാളിയുമായ ജോയ്സ് ഫ്ളാറ്റിലുള്ളപ്പോഴാണ് സംഭവമുണ്ടായത്.


 

Read more topics: # മലൈക അറോറ
Malaika Arora says returning to work after dads death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES