Latest News

 ഇതും കടന്നുപോകും; മഞ്ഞ പട്ട് സാരിയില്‍ സുന്ദരിയായി ഒരുങ്ങി നില്ക്കുന്ന ചിത്രത്തിനൊപ്പം കുറിപ്പുമായി  രവീന്ദറിന്റെ ഭാര്യ മഹാലക്ഷ്മി 

Malayalilife
  ഇതും കടന്നുപോകും; മഞ്ഞ പട്ട് സാരിയില്‍ സുന്ദരിയായി ഒരുങ്ങി നില്ക്കുന്ന ചിത്രത്തിനൊപ്പം കുറിപ്പുമായി  രവീന്ദറിന്റെ ഭാര്യ മഹാലക്ഷ്മി 

ര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടിയും രവീന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്മി. ഇതും കടന്നു പോകും എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സന്തോഷത്തോടെയുള്ള തന്റെ ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. 

ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങള്‍. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റിലാകുന്നത്. സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെന്‍ട്രല്‍ രൈകംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. 

200 കോടി രൂപ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് ഇതിനായി വ്യാരേഖകള്‍ കാണിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 
വിവാഹത്തിനു പിന്നാലെ രവീന്ദറും മഹാലക്ഷ്മിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

രവീന്ദര്‍ ധനികന്‍ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. ഇരുവരും വേര്‍പിരിഞ്ഞുവെന്നും പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ എല്ലാ ആരോപണങ്ങള്‍ക്കും ദമ്പതികള്‍ മറുപടി നല്‍കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്.

 

Mahalakshmi reacts to her husband arrest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES