Latest News

വയറ്റില്‍ കുറച്ച് മുന്‍പ് കഴിച്ച പാസ്തയും വൈനും;ജനസംഖ്യയില്‍  സെയ്ഫിന്റെ സംഭാവന ഇപ്പോള്‍ തന്നെ വളരെ വലുത്; താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് കരീനാ കപൂര്‍ നല്കിയ മറുപടി ഇങ്ങനെ

Malayalilife
വയറ്റില്‍ കുറച്ച് മുന്‍പ് കഴിച്ച പാസ്തയും വൈനും;ജനസംഖ്യയില്‍  സെയ്ഫിന്റെ സംഭാവന ഇപ്പോള്‍ തന്നെ വളരെ വലുത്; താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് കരീനാ കപൂര്‍ നല്കിയ മറുപടി ഇങ്ങനെ

ബോളിവുഡിലെ ശ്രദ്ധേയരായ താരജോഡികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണ്. കുടുംബവുമൊത്ത് അവധി ആഘോഷത്തിലാണ് കരീന കപൂര്‍. അവധിയാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടി പങ്ക് വച്ചതിന് പിന്നാലെ കരീന മൂന്നാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് കരീന നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

'പ്രിയപ്പെട്ടവരേ, ഞാന്‍ ഗര്‍ഭിണിയല്ല. എന്റെ വയറ്റില്‍ പാസ്തയും വൈനും മാത്രമാണ്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് ഇതിനകം തന്നെ ഏറെ സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നത്'. കരീന കുറിച്ചു. മക്കളായ തൈമൂറിനും ജെഹിനും ഒപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ് ദമ്പതികള്‍. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ലാല്‍സിംഗ് ഛദ്ദ ആണ് റിലീസിന് തയ്യാറെടുക്കുന്ന കരീന കപൂര്‍ ചിത്രം. ആഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യും.         

Kareena Kapoor responds to pregnancy rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക