Latest News

പാര്‍ട്ടി കഴിഞ്ഞെത്തിയ സെയഫിന്റെയും കരീനയെയയും വിടാതെ പിന്തുടര്‍ന്ന് ക്യാമറകള്‍; പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരാന്‍ ദേഷ്യത്തോടെ പ്രതികരിച്ച് നടന്‍; വൈറലായി വീഡിയോ

Malayalilife
പാര്‍ട്ടി കഴിഞ്ഞെത്തിയ സെയഫിന്റെയും കരീനയെയയും വിടാതെ പിന്തുടര്‍ന്ന് ക്യാമറകള്‍; പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരാന്‍ ദേഷ്യത്തോടെ പ്രതികരിച്ച് നടന്‍; വൈറലായി വീഡിയോ

ബോളിവുഡ് സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ദമ്പതികളാണ് കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും. മിക്കപ്പോഴും ്ഇരുവരുടെയും സ്വകാര്യതയിലേക്ക് പാപ്പരാസികള്‍ ഇടിച്ച് കയറാറുണ്ട്. ഇ്‌പ്പോളിതാ അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്. 

പാര്‍ട്ടി കഴിഞ്ഞെത്തിയ സെയ്ഫ് അലിഖാനെയും ഭാര്യ കരീന കപൂറിനെയും പിന്തുടര്‍ന്ന പാപ്പരാസികള്‍ അവരുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നുണ്ട്. ആദ്യം ഇവര്‍ക്ക് വേണ്ടി പോസ് ചെയ്യുകയും കൈവീശി കാണിക്കുകയും ചെയ്യുന്നുണ്ട് താരം. എന്നാലവര്‍ വീണ്ടും പിന്‍തുടരുമ്പോള്‍ 'ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് വരു' എന്ന് പറഞ്ഞാണ് താരം പ്രകോപിതനായത്. രാത്രി, പാര്‍ട്ടി കഴിഞ്ഞ് എത്തിയ താരങ്ങളെ പാപ്പരാസികള്‍ ഒരു ശല്യം പോലെ പിന്തുടര്‍ന്നതാണ് താരത്തെ ചൊടിപ്പിച്ചത്. 

സെയ്ഫ് അല്‍പ്പം ദേഷ്യം കലര്‍ത്തി പറയുന്നുണ്ടെങ്കിലും കരീന മാധ്യമങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. അവസാനം വീട്ടിലേക്ക് കയറിപ്പോകുന്ന താരം കൈവീശി കാണിക്കുകയും ഗുഡ്‌നൈറ്റ് പറയുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

പലപ്പോഴും താരങ്ങളുടെ സ്വകാര്യ ജീവിതം സമൂഹത്തിന് മുന്നില്‍ കാണിക്കുന്നത് പാപ്പരാസികളാണ്. തങ്ങളുടെ സ്വകാര്യതയിലേക്ക് പാപ്പരാസികള്‍ കടന്നുകയറുന്നുവെന്ന് തോന്നിയാല്‍ അവരോട് ദേഷ്യം പ്രകടിപ്പിക്കുന്ന താരങ്ങളുടെ വീഡിയോയും വൈറലാകാറുണ്ട്. ഏതായാലും സെയ്ഫിന്റെ പ്രതികരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

Read more topics: # സെയ്ഫ് അലി
saif ali khan vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക