Latest News

ആഫ്രിക്കന്‍ യാത്ര കഴിഞ്ഞ് സെയ്ഫിനും മക്കള്‍ക്കും ഒപ്പം സ്വകാര്യ ജെറ്റിലേക്ക് കയറാനൊരുങ്ങുന്ന ചിത്രം പങ്ക് വച്ച് കരീന; യാത്ര കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയ താരകുടുംബത്തിന്റെ വീഡിയോയും വൈറല്‍

Malayalilife
ആഫ്രിക്കന്‍ യാത്ര കഴിഞ്ഞ് സെയ്ഫിനും മക്കള്‍ക്കും ഒപ്പം സ്വകാര്യ ജെറ്റിലേക്ക് കയറാനൊരുങ്ങുന്ന ചിത്രം പങ്ക് വച്ച് കരീന; യാത്ര കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയ താരകുടുംബത്തിന്റെ വീഡിയോയും വൈറല്‍

കിഴക്കന്‍ ആഫ്രിക്കയയിലെ കെനിയയിലെ മസായ് മാരയില്‍ അവധി ആഘോഷിക്കാനായി പോയ ബോളിവുഡ് താര ദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും മക്കളും അവധി ആഘോഷം പൂര്‍ത്തിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി. ബുധനാഴ്ച രാവിലെയാണ് മക്കളായ തൈമുര്‍ അലി ഖാനും ജെഹാംഗിര്‍ അലി ഖാനുമൊപ്പം താര ദമ്പതികള്‍ മുംബൈയില്‍ എത്തിയത്.കരീനയും കുടുംബവും മുംബൈ വിമാനത്താവളത്തില്‍ എത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സെയ്ഫ് അലി ഖാനും കുടുംബവും മുംബൈ വിമാനത്താവളത്തില്‍ നിന്നിറങ്ങി കാറിലേയ്ക്ക് കയറുന്നതാണ് വീഡിയോയില്‍ ഉള്ളത്. 
തന്റെ അവധിക്കാല യാത്രയോട് വിടപറയുന്ന വേളയില്‍ അപ്ഡേറ്റുമായി കരീന കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എത്തിയിരുന്നു.ഒരു തുറന്ന വിശാലമായ മൈതാനിയില്‍ തൈമൂറിന്റെ കൈപിടിച്ച് നടക്കുന്ന സെയ്ഫ് അലി ഖാന്റെയും ജെഹാംഗീറിന്റെ കൈ പിടിച്ച് നടക്കുന്ന കരീന കപൂറിന്റെയും ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. യാത്ര കഴിഞ്ഞ് തങ്ങളുടെ സ്വകാര്യ വിമാനത്തിനരികിലേയ്ക്ക് നടന്നു നീങ്ങുന്ന ചിത്രമായിരുന്നു അത്,

ഞങ്ങളുടെ ഹൃദയത്തിന്റെ ഒരല്‍പ്പം കാട്ടില്‍ അവശേഷിക്കുന്നുആഫ്രിക്ക 2023  എന്ന അടിക്കുറിപ്പോടു കൂടി ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ക്കൊപ്പമാണ് കരീന പോസ്റ്റ് പങ്കുവച്ചത് .

സുജോയ് ഘോഷിന്റെ ദ ഡിവോഷന്‍ ഓഫ് സസ്‌പെക്റ്റ് എക്‌സ്ഹന്‍സാല്‍ മേത്തയുടെ കുറ്റാന്വേഷണ ചിത്രമായദി ബക്കിംഗ്ഹാം മര്‍ഡേഴ്‌സ്എന്നീ പ്രൊജക്റ്റുകളുമായി തിരക്കിലാണ് കരീന. 

 


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @varindertchawla

Kareena Kapoor Saif Ali Khans Africa trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക