പ്രമുഖ ബിസിനസുകാരനുമായി നടി കങ്കണ റണാവത്തിന് വിവാഹം; നിശ്ചയം ഡിസംബറില്‍; വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന കമാല്‍ ഖാന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
topbanner
പ്രമുഖ ബിസിനസുകാരനുമായി നടി കങ്കണ റണാവത്തിന് വിവാഹം; നിശ്ചയം ഡിസംബറില്‍; വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന കമാല്‍ ഖാന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

ബോളിവുഡിലെ വിവാദ നായികയാണ് നടി കങ്കണ റണാവത്ത്. സിനിമയ്ക്ക് പുറമെ തന്റെ പ്രസ്താവനകളിലൂടെയും വെളിപ്പെടുത്തലുകല്‍ലൂടെയും താരം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കങ്കണ വിവാഹിതയാവുകയാണെന്ന വിവരമാണ് പുറത്തു വരുന്നത്. വരന്‍ ബിസിനസുകാരനാണെന്നും വിവാഹ നിശ്ചയം ഡിസംബര്‍ മാസത്തിലുണ്ടാകുമെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കങ്കണ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നിശ്ചയം ഡിസംബറില്‍ ഉണ്ടാകുമെന്നും കെആര്‍കെ എക്സില്‍ ട്വീറ്റ് ചെയ്തു. ബ്രേക്കിംഗ് ന്യൂസ് 2023 എന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്.  2024 ഏപ്രിലില്‍ ആയിരിക്കും വിവാഹമെന്നും മുന്‍കൂര്‍ ആശംസകള്‍ എന്നും ട്വീറ്റില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളാണ് കെആര്‍കെ. ഇത്തരത്തില്‍ മുമ്പും ഇയാള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ കെആര്‍കെയുടെ പ്രസ്താവനകള്‍ ആരും പരിഗണിക്കാറില്ല. കങ്കണയെക്കുറിച്ചു നടത്തിയ പ്രസ്താവനയേയും അങ്ങനെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Is Kangana Ranaut Getting MARRIED

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES