രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം സെലിബ്രിറ്റികളും അയോധ്യയില്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന മഹത്തായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഇ്ന്ന് നടക്കുകയാണ് ബോളിവുഡിലെയും കായിക ലോകത്തെയും പ്രശസ്തരായ വ്യക്തികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.
രണ്‍ബീര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍ തുടങ്ങി നിരവധി എലിസ്റ്റ് സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കങ്കണ റണാവത്ത് ഇതിനകം തന്നെ അയോധ്യയിലെത്തി പ്രത്യേക പൂജയില്‍ പങ്കെടുത്തു കഴിഞ്ഞു.
തന്റെ ഗുരു രംഭദാചാര്യയെ കണ്ടുമുട്ടിയ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. 'വരൂ എന്റെ റാം. ഇന്ന് ഏറ്റവും ആദരണീയനായ ശ്രീ രാമഭദ്രാചാര്യ ജിയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.അദ്ദേഹം സംഘടിപ്പിച്ച ശാസ്ത്രാവത് മാസ് ഹനുമാന്‍ ജി യാഗത്തില്‍ പങ്കെടുത്തു.
അയോധ്യാധാമില്‍ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. നാളെ അയോധ്യയിലെ രാജാവ് ദീര്‍ഘനാളത്തെ വനവാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്നു. വരൂ എന്റെ റാം, വരൂ എന്റെ റാം' എന്നാണ് താരം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ചുവന്ന നിറത്തിലുള്ള ബനാറസി സാരിയും നിറയെ സ്വര്‍ണ്ണാഭരണങ്ങളുമാണ് താരം ധരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് പോകുമ്പോള്‍ രജനികാന്തും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഈ ദിവസത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ ജന്മത്തില്‍ താന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും അടുത്തിടെ കങ്കണ പറഞ്ഞിരുന്നു
രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ വൃത്തിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് നടി അമ്പലം വ്യത്തിയാക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.ഞായറാഴ്ച അയോധ്യയിലെ ഹനുമാന്‍ഗഢി ക്ഷേത്രം അടിച്ചുവാരി വൃത്തിയാക്കുന്ന കങ്കണയുടെ വീഡിയോ ദൃശ്യങ്ങള്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.