Latest News

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഒരു അംഗീകാരം ഒന്നും അല്ലല്ലോ; ഇതിനുമുൻപ് രാജ്യദ്രോഹക്കുറ്റം ചാർത്തിയവരിൽ ഭൂരിഭാഗവും രാജ്യസ്‌നേഹികളായിരുന്നില്ലേ: ആയിഷ സുൽത്താന

Malayalilife
രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഒരു അംഗീകാരം ഒന്നും അല്ലല്ലോ; ഇതിനുമുൻപ് രാജ്യദ്രോഹക്കുറ്റം ചാർത്തിയവരിൽ ഭൂരിഭാഗവും രാജ്യസ്‌നേഹികളായിരുന്നില്ലേ: ആയിഷ സുൽത്താന

നിരന്തരമായ സമരത്തിലൂടെ ലക്ഷദ്വീപിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ്  ആക്ടിവിസ്റ്റും സംവിധായികയുമായ ആയിഷ സുൽത്താന. മുക്കം മുഹമ്മദ് അബ്ദുറഹിമാൻ ഓർഫനേജ് കോളേജിലെയും മലപ്പുറം പ്രിയദർശിനി കോളേജിലെയും വിദ്യാർഥികളുമായി സംവദിക്കെയാണ്  ആയിഷ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിന്‌ ഇപ്പോൾ പലതിലും പേടി തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും ഇനിയും സമരം ചെയ്തുകൊണ്ട് ഇരിക്കുക എന്നതാണ് മാർഗമെന്നും സംവിധായക വെളിപ്പെടുത്തുകയാണ്. 

‘രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഒരു അംഗീകാരം ഒന്നും അല്ലല്ലോ. ഇതിനുമുൻപ് രാജ്യദ്രോഹക്കുറ്റം ചാർത്തിയവരിൽ ഭൂരിഭാഗവും രാജ്യസ്‌നേഹികളായിരുന്നില്ലേ. ഞാൻ അങ്ങനെയാണ് അതിനെ കാണുന്നത്’, ആയിഷ പറഞ്ഞു. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന പരിഷ്‌കാരങ്ങൾക്കെതിരേ തുടക്കം മുതൽ രംഗത്തുള്ളയാളാണ് ആയിഷ. ലക്ഷദ്വീപ് അഡിമിനിസ്ട്രേറ്റർക്കെതിരായ പരാമർശത്തിൽ ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

‘ഒരു നടിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. അഭിനയം എനിക്ക് അത്ര അറിയില്ല. എന്റെ ഇഷ്ടമേഖല സംവിധാനമാണ്. ഞാൻ ഫെമിനിസ്റ്റല്ല. എന്റെ ജീവിതത്തിൽ തുല്യത കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമിനിസം എന്ന വാക്കിനുള്ള മറുപടി എനിക്ക് നൽകാനാകില്ല. സെലിബ്രിറ്റികൾ പ്രതികരിച്ചാൽ ഒരു വിഭാഗം ആളുകൾ അവർക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടത്തുന്നത്. ഇത്തരക്കാരോട് എനിക്ക് വെറും പുച്ഛം മാത്രമാണ് തോന്നുക’, ആയിഷ പറഞ്ഞു.

Director ayisha sulthana words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES