അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബോളിവുഡില്‍ വമ്പന്‍ താരങ്ങളുടെ സാന്നധ്യം കൊണ്ടും ശ്രദ്ധ നേടിയ ഒന്നായിരുന്നു. അമിതാഭ് ബച്ചന്‍, രജനീകാന്ത്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കങ്കണ റനാവത്ത്, ചിരഞ്ജീവി, രാംചരണ്‍ പോലുള്ള പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു.
എന്നാല്‍ ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയിരുന്നത് ആലിയ ഭട്ടാണ്. നടിയുടെ വസ്ത്രധാരണം തന്നെയായിരുന്നു ഇതിന് കാരണം. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ സാരിയായിരുന്നു നടി ധരിച്ചിരുന്നത്. മൈസൂരു സില്‍ക്ക് സാരിയില്‍ രാമായണത്തിലെ സുപ്രധാന സംഭവങ്ങള്‍ ഹാന്‍ഡ് പെയിന്റ് ചെയ്തിരുന്നു.
ആരാധകരുടെ ശ്രദ്ധ നേടിയതോടെ ഈ സാരിയും വൈറലായിരുന്നു. ആലിയയുടെ സ്റ്റൈലിസ്റ്റായ ആമി പട്ടേല്‍ സാരിയുടെ വിവരങ്ങള്‍ പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്. ആലിയ ഈ സാരിയുടുത്ത് വിവിധ പോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ആമി പങ്കുവെച്ചത്. രാമായണ തീം സാരിയാണിതെന്ന് അവര്‍ പറയുന്നു. ടര്‍ക്വിസ് ബ്ലൂവിലുള്ളതാണ് ഈ ഈ സാരി.
മാധുര്യ ക്രിയേഷന്‍സിന്റേതാണ് ഈ സാരീ. ഈ സാരിയുടെ പ്രധാന ഭാഗങ്ങളിലെല്ലാം രാമായണത്തിലെ വിവിധ സംഭവങ്ങള്‍ കൈകൊണ്ട് പെയിന്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ദശരഥന്റെ സത്യം, വില്ലൊടിക്കല്‍, സീതയുടെ തട്ടിക്കൊണ്ടുപോകല്‍, രാമ സേതു, രാമ പട്ടാഭിഷേകത്തിന്റെ ഭാഗമായി ഹനുമാന്‍ സീതാ ദേവിക്ക് മോതിരം സമ്മാനിക്കുന്നത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സീതാ സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം അടക്കം മിനിയേച്ചര്‍ പെയിന്റിംഗായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടച്ചിത്ര സ്‌റ്റൈലിലാണ് ഈ മിനിയേച്ചര്‍ പെയിന്റിംഗുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ത്തും ശ്രദ്ധയോടെ നിര്‍മിച്ച സാരിയാണിത്. നൂറ് മണിക്കൂറാണ് രാമായണത്തിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്താനായി ചെലവിട്ടതെന്നും ആലിയയുടെ സ്‌റ്റൈലിസ്റ്റ് ആമി പട്ടേലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്.