കുഞ്ഞിനെ താലോലിക്കുന്ന ചിത്രത്തിനൊപ്പം മകളുടെ പേര് പങ്ക് വച്ച് ആലിയ ഭട്ട്; റാഹ എന്ന പേരിന്റെ അര്‍ത്ഥത്തിനൊപ്പം മനോഹര കുറിപ്പുമായി ബോളിവുഡ് സുന്ദരി

Malayalilife
കുഞ്ഞിനെ താലോലിക്കുന്ന ചിത്രത്തിനൊപ്പം മകളുടെ പേര് പങ്ക് വച്ച് ആലിയ ഭട്ട്; റാഹ എന്ന പേരിന്റെ അര്‍ത്ഥത്തിനൊപ്പം മനോഹര കുറിപ്പുമായി ബോളിവുഡ് സുന്ദരി

കളുടെ പേരും ചിത്രവും പങ്കുവച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ആലിയയുടെ തൊട്ടടുത്ത് രണ്‍ബീര്‍ കപൂര്‍ മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ആലിയ സോഷ്യല്‍ മീഡിയയിലൂടെ മകളുടെ പേര് പങ്കുവച്ചത്. 'റാഹ' എന്നാണ് മകളുടെ പേര്. തങ്ങള്‍ക്കൊപ്പം കുഞ്ഞിന്റെ മുഖവും വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ റാഹ എന്ന് കുറിച്ച ഫുട്‌ബോള്‍ ജേഴ്‌സിയുടെ ചിത്രം പുറകില്‍ വ്യക്തമാണ്. 

നവംബര്‍ ആറിനാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. പേരിന്റെ അര്‍ത്ഥവും ആരാണ് പേരിട്ടതെന്നും താരം വ്യക്തമായിട്ടുണ്ട്. റാഹ എന്നാല്‍ സന്തോഷം, സമാധാനം എന്നീ അര്‍ത്ഥങ്ങളാണ് പല ഭാഷകളിലായി വരുന്നതെന്നും. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് നിര്‍ദ്ദേശിച്ചതെന്നുമുള്ള അടിക്കുറിപ്പോടൊയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പല ഭാഷകളിലുള്ള പേരിന്റെ അര്‍ത്ഥവും താരം കുറിച്ചിട്ടുണ്ട്.

പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോള്‍ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോള്‍ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്തായാലും താരത്തിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. ജൂണിലാണ് താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt ???? (@aliaabhatt)

Alia Bhatt Ranbir Kapoors daughter is called Raha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES