Latest News

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷം; ഇപ്പോഴും പ്രണയത്തില്‍ തന്നെ; സരയുവിന്റെ വിവാഹ ജീവിതം ഇങ്ങനെ; ദേഷ്യക്കാരി സരയുവിന് പാവം സനലിനെ കിട്ടിയ കഥ

Malayalilife
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷം; ഇപ്പോഴും പ്രണയത്തില്‍ തന്നെ; സരയുവിന്റെ വിവാഹ ജീവിതം ഇങ്ങനെ; ദേഷ്യക്കാരി സരയുവിന് പാവം സനലിനെ കിട്ടിയ കഥ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹൻ. താരം ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ ഒരു നർത്തകിയായതും  ഹ്രസ്വ ചിത്ര സംവിധായകയുമായും എല്ലാം തന്നെ പേരെടുത്തു കഴിഞ്ഞു.  ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ്  സരയു വെള്ളിത്തിരയിലെത്തുന്നത്. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽ മുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാള സിനിമയിൽ നിന്നും വന്നിട്ടുള്ളത്.

മോഹന്റേയും ഉമയുടേയും ഏകമകളായി 1990 ൽ ആണ് സരയും ജനിച്ചത്. മോഹൻ എറണാകുളത്തുകാരനും ഉമ കണ്ണൂരുകാരിയുമാണ്. വിദ്യാഭ്യാസം എറണാകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു. പിന്നീട് മഹാരാജാസ് കോളേജിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി.  എറണാകുളം കേന്ദ്രീകരിച്ച് നൃത്താഭ്യാസവും പ്രദർശനവും താരം  നടത്തുന്നു. നടിയും നർത്തകിയും ആണെങ്കിലും സോഷ്യൽ മീഡിയ വഴി എന്ത് പറയണമെങ്കിലും താരത്തിന്റെ സാഹിത്യം കലർന്ന വാക്കുകൾ ആരാധകരെ ഏറെ ആകര്ഷിക്കാറുണ്ട്.

ചേകവർ, ഫോർ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്‌ബൻഡ്സ് ഇൻ ഗോവ, ഹൗസ് ഫുൾ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ. പച്ച എന്ന പേരിൽ ഒരു ഹ്രസ്വ ചിത്രവും സരയു  സംവിധാനം ചെയ്തു. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ട് കുടുംബ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ താരം ഇടം നേടുകയും ചെയ്തു. താരത്തിന്റെ ഭർത്താവാണ് സുനിൽ. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ആണ്  വിവാഹിതരാകുന്നത്. 2016 ലായിരുന്നു ഇവരുടെ വിവാഹം. സനല്‍ പൊതുവെ ശാന്തപ്രകൃതമാണ്. സനലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ താന്‍ ദേഷ്യക്കാരിയാണെന്ന്  സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും ഉള്‍വലിഞ്ഞ വ്യക്തിത്വങ്ങളാണ്. സനല്‍ ഒഴിവ് സമയങ്ങളിലെല്ലാം സിനിമ കാണും. ഞങ്ങള്‍ക്കിടയിലെ പൊതുവായ ഒരു കാര്യം സിനിമയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ സിനിമാ ചര്‍ച്ചകളൊന്നും നടക്കാറില്ലെന്നും താരം ഒരുവേള തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.

 സനാളുണ് സാരയുവും ആദ്യമായി കാണുന്നത് സനൽ  ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടർന്നായിരുന്നു ഇരുവരും  നല്ല സുഹൃത്തുക്കളായി മാറിയത്. പിന്നെയാണ് സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും ചെയ്തു.  സനൽ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ സാരയുവിൽ വലിയ മാറ്റങ്ങൾ ആയിരുന്നു ഉടലെടുത്തതും. പുതിയ തീരുമാനങ്ങളില്‍ സനല്‍ സഹായിക്കാറുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമെല്ലാം സനലാണ്. സിനിമാമേഖലയിലുള്ള രണ്ടുപേര്‍ വിവാഹം ചെയ്താല്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമോയെന്ന ചോദ്യങ്ങളുണ്ടായിരുന്നു വിവാഹത്തിന് മുന്‍പ് എന്നും സരയു ഒരിക്കൽ വെളിപ്പെടുത്തിയിട്ടുമുണ്ട്.

നിലവിൽ സനലിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സരയു . ആദ്യം സനലിന്റെ താരം  പരിചയപ്പെടുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സനൽ., പിന്നീട് അസോസിയേറ്റ് ഡയറക്ടറായി. സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പുകള്‍ ആണ് ഇപ്പോൾ സനൽ  നടത്തുന്നതും. അടുത്ത വര്‍ഷം അദ്ദേഹത്തിന്‍രെ സ്വപ്‌നം സഫലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്തിനോടും സാരയുവിന്  ഏറെ താല്പര്യം ഉണ്ട്.

വര്‍ഷങ്ങള്‍ കഴിയും തോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്‌നേഹിക്കുന്നത് കൊണ്ടാണ്....ജീവിതം സ്വപ്നം പോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാംന്നും പറഞ്ഞ് നിന്ന നില്‍പ്പില്‍ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്‍ എന്ന് പറഞ്ഞു കൊണ്ട് താരം കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടിയവയാണ്.


അടുത്തിടെ ഷക്കീല എന്ന ഷോര്‍ട്ട് ഫിലിമിലൂടെ സരയു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. മികച്ച പ്രേക്ഷാഭിപ്രായമായിരുന്നു താരത്തിന് ലഭിച്ചത്. അതേസമയം  ആനീസ് കിച്ചണില്‍ സരയു പങ്കെടുത്തിരുന്നതിന്റെ വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായി മാറിയത്. സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം അന്ന് പറഞ്ഞത്. ഈ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു അവതാരകയായ ആനിയും. ഇത് വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു. 

Read more topics: # Actress sarayu mohan,# realistic life
Actress sarayu mohan realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES