മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി പ്രിയങ്ക നായർ. തമിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് താരം. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് നടി അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ പ്രിയങ്ക നേടുകയും ചെയ്‌തിരുന്നു. പ്രിയങ്കാ നായര്‍ സിനിമയില്‍ നായികയായും സഹനടിയായുമൊക്കെയാണ് തിളങ്ങിയിരുന്നത്. എന്നാൽ നടി ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിന് മേലുള്ള തുറിച്ചു നോട്ടങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ്.
കംഫര്‍ട്ട് ആകുന്ന വസ്ത്രങ്ങളാണ് കൂടുതലായും താന്‍ ഉപയോഗിക്കുന്നതെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും ആത്യന്തികമായി തന്റെ തൃപ്തിയാണ് നോക്കുന്നത് . വസ്ത്രത്തിന്റെ കാര്യത്തിലുള്ള തുറിച്ചുനോട്ടങ്ങള്‍ താനധികവും നേരിട്ടത് കേരളത്തില്‍ തന്നെയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.ഒരു ചെറിയ വാര്‍ത്ത മതി എനിക്ക് ദിവസങ്ങള്‍ വിഷമിക്കാന്‍. പുറത്ത് നിന്നൊരാളുടെ ഒരു തുറിച്ച് നോട്ടം മതി ദിവസങ്ങള്‍ വിഷമിച്ചിരിക്കാന്‍ എന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്.
എനിക്ക് പെട്ടെന്ന് സങ്കടം വരും. അവരെന്തിനാണ് എന്നെ അങ്ങനെ പറയുന്നത് എന്നൊക്കെ ഞാന്‍ ചിന്തിച്ചുപോകും. പിന്നീട് ഞാന്‍ ആലോചിക്കും. ആര്‍ക്കാണ് പ്രശ്‌നം. നോക്കിയ ആള്‍ക്കാണോ ചിന്തിച്ചിരിക്കുന്ന എനിക്കാണോ എന്ന് ഞാന്‍ ആലോചിക്കും. അതിനര്‍ത്ഥം നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത് എന്നാണ്. നോക്കുന്നവര്‍ എന്നും നോക്കിക്കൊണ്ടിരിക്കും. പറയണവര്‍ എന്നും പറഞ്ഞുകൊണ്ടിരിക്കും. നമ്മളാണ് മാറേണ്ടത്. അങ്ങനെയൊരു നൂറ് പേര്‍ മാറിയാല്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാകും. ഇപ്പോഴത്തെ തലമുറയില്‍ ആ മാറ്റം കാണുന്നുണ്ട്. ഈ തലമുറയിലെ കുട്ടികളെല്ലാവരും വളരെ ബോള്‍ഡാണ്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യം അവര്‍ ഡിമാന്റ് ചെയ്യുന്നുണ്ട്. ഉപയോഗിക്കുന്നുമുണ്ട്,’ പ്രിയങ്ക പറഞ്ഞു.