അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ്. എന്നാൽ ശ്രീനിഷ് പങ്കുവച്ച ഒരു മനോഹരമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അനിയത്തിയായ റേച്ചൽ മാണിയുടെ വിവാഹ നിശ്ചയ ഫംഗ്ഷന് ഇടയിൽ സദസ്സിലിരുന്ന് പാട്ടിന് അനുസരിച്ച് താളം പിടിക്കുകയാണ് പേളി. മകൾക്ക് കൂട്ടായി ശ്രീനിയുടെ അമ്മയും അരുകിൽ ഉണ്ട്. വീഡിയോയിലൂടെ ഇരുവരുടെയും സ്നേഹനിമിഷങ്ങളാണ് കാണാൻ കഴിയുക. നിങ്ങളുടെ അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്നത് കാണുമ്പോൾ വിലമതിക്കാനാവാത്തത്. എന്നാണ് ശ്രീനിഷ് കുറിക്കുന്നത്.
പേളി ആരാധകരുമായി ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ആരാധകർ ഇതിനോടകം തന്നെ പേളിയുടെ ബേബി മമ്മ ഡാൻസും ഏറ്റെടുത്തിരുന്നു. ആരാധകർ ഇതിനോടകം തന്നെ പേളിയുടെ എനർജിയേയും ആറ്റിറ്റ്യൂഡിനെയുമെല്ലാം പ്രശംസിക്കുകയാണ്.