Latest News

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ; 43-ാം പിറന്നാള്‍ ആഘോഷം ഇക്കുറി സ്പെഷ്യല്‍ ആകുമോ? ടിവികെയുടെ വിജയത്തിന് വേണ്ടിയുള്ള ക്ഷേത്രദര്‍ശനമെന്ന് ആരാധകര്‍ 

Malayalilife
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ; 43-ാം പിറന്നാള്‍ ആഘോഷം ഇക്കുറി സ്പെഷ്യല്‍ ആകുമോ? ടിവികെയുടെ വിജയത്തിന് വേണ്ടിയുള്ള ക്ഷേത്രദര്‍ശനമെന്ന് ആരാധകര്‍ 

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി നടി തൃഷ. തന്റെ 43-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദര്‍ശനത്തിനെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയുമായാണ് പലരും ബന്ധപ്പെടുത്തിയത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാര്‍ഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലര്‍ കുറിച്ചു. 

ഏപ്രില്‍ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടില്‍ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.

Read more topics: # തൃഷ.
thrisha in thiruppathi temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES