മലയാള സിനിമയിലെ പ്രിയങ്കരിയായ നടിയും പ്രഗത്ഭയായ നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ലോഹിതദാസ് സംവിധാനം ചെയ്ത 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ലക്ഷ്മി, പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ 54 വയസ്സുള്ള താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
വിവാഹം എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും ആ ജീവിതത്തോട് തനിക്ക് ഇതുവരെ താല്പര്യം തോന്നിയിട്ടില്ലെന്നുമാണ് ലക്ഷ്മി വ്യക്തമാക്കുന്നത്. കുടുംബം, കുട്ടികള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് താരം വിശ്വസിക്കുന്നു. രാവിലെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ബാഗും തൂക്കി നില്‍ക്കുന്ന അമ്മമാരെ കാണുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സ്‌ട്രെസ്സും കഷ്ടപ്പാടും തനിക്ക് മനസ്സിലാകുമെന്നും, അത്തരമൊരു ജീവിതം തനിക്ക് സെറ്റാവില്ലെന്നും താരം തുറന്നു പറയുന്നു.
എല്ലാ സ്ത്രീകള്‍ക്കും സ്വന്തമായി കുടുംബവും കുട്ടികളും വേണമെന്ന് ആഗ്രഹമുണ്ടാകാമെങ്കിലും തനിക്ക് അത്തരം ചിന്തകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ചില നിമിഷങ്ങളില്‍ താന്‍ ഒറ്റപ്പെട്ടവളാണെന്ന തോന്നല്‍ ഉണ്ടാകാറുണ്ടെന്നും, കൂട്ടിന് ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ലക്ഷ്മി സമ്മതിക്കുന്നു. എന്നാല്‍ അത് ജീവിതം പങ്കിടാന്‍ കൃത്യമായ ഒരാള്‍ (Right person) ആണെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നും ലക്ഷ്മി ഗോപാലസ്വാമി കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ ഏറെ ഇഷ്ടമാണെങ്കിലും ഒരു അമ്മയാകുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് താരം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. കരിയറിലും നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ സന്തുഷ്ടയാണെന്നും അഭിമുഖത്തില്‍ സൂചിപ്പിച്ചു