Latest News

ഇരുവരും കോംപ്ലിമെന്റ് ആയോ'? ഹരീഷ് കണാരന്റെ തോളില്‍ കയ്യിട്ട് നില്ക്കുന്ന ബാദുഷയുടെ ചിത്രം സോഷ്യലിടത്തില്‍ ചര്‍ച്ച; നിര്‍മ്മല്‍ പാലാഴിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ ചര്‍ച്ചയ്ക്ക്

Malayalilife
 ഇരുവരും കോംപ്ലിമെന്റ് ആയോ'? ഹരീഷ് കണാരന്റെ തോളില്‍ കയ്യിട്ട് നില്ക്കുന്ന ബാദുഷയുടെ ചിത്രം സോഷ്യലിടത്തില്‍ ചര്‍ച്ച; നിര്‍മ്മല്‍ പാലാഴിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ ചര്‍ച്ചയ്ക്ക്

നടന്‍ ഹരീഷ് കണാരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ എന്‍ എം ബാദുഷയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം അടുത്ത കാലത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബാദുഷ തന്നില്‍ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള ഹരീഷിന്റെ തുറന്നുപറച്ചിലാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ പേരില്‍ടൊവിനോ തോമസ് നായകനായ സിനിമയുള്‍പ്പെടെയുള്ള പ്രൊജക്ടുകളില്‍ നിന്ന് തന്നെ ഒഴിവാക്കാ ബാദുഷ ഇടപെട്ടതായി ഹരീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മറുപടിയുമായി ബാദുഷയും രംഗത്തെത്തിയിരുന്നു.

ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി നടന്‍ ഹരീഷ് കണാരനൊപ്പമുള 
ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ  ബാദുഷ.നടന്‍ നിര്‍മല്‍ പാലാഴിയുടെ വീട് താമസത്തിനിടെ ഹരീഷിനും നിനിര്‍മലിനും ഒപ്പമെടുത്ത ഫോട്ടോയാണ് ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്.ഇതോടെ 'ഇരുവരുടെയും പിണക്കാം മാറിയോ', 'പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ത്തോ' തുടങ്ങിയ ചോദ്യങ്ങളാണ് കമന്റുകളില്‍ നിറയുന്നത്.

ഇരുവരും തമ്മില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് ത്‌ന്നെ പുതിയ പോസ്റ്റിലും ബട്ട് ക്യാഷ്' കമന്റുകളിടുന്നുണ്ട് പലരും. 

badusha shared photo with hareesh kanaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES