മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിത്യ ദാസിന്റേയും മകൾ നൈനയുടേയും ഒരു വീഡിയോ വൈറലാവുകയാണ്.
നടി തന്നെയാണ് മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരട്ടകൾ എന്ന് കുറിച്ചു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പേസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്മയും മകളും എന്ന ഹാഷ്ടാഗിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ലോക്ക് ഡൗൺകാലത്ത് മകളുമൊത്തുള്ള ഡാൻസ് വീഡിയോ നടി പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇവരുടെ നൃത്തം.
മഴയെത്തുംമുമ്പ് ഡാന്‍സ് പൂര്‍ത്തിയാക്കട്ടെ എന്ന് കുറിച്ചു കൊണ്ടാണ് നടി ഡാൻസ് വീഡിയോ പങ്കുവെച്ചത്. മകള്‍ നൈന നിത്യയുടെ തനിപ്പകര്‍പ്പാണെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും കമന്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കുടുംബസമേതം കോരളത്തിലായിരുന്നു താരം.