മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിത്യ ദാസിന്റേയും മകൾ നൈനയുടേയും എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ ചെയ്യുന്നതിന് എതിരെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി നടി നിത്യ ദാസ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളായിരുന്നു താന്‍ എന്നാണ് നിത്യ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇത്രയും നാള്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. പക്ഷെ മകള്‍ നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്‍പര്യമാണ്. ചെറുപ്പത്തില്‍ അവളെ കുറച്ചു നൃത്തം പഠിപ്പിച്ചിട്ടുമുണ്ട്. അവള്‍ ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് തനിക്കും അവളുടെ കൂടെ നൃത്തം ചെയ്യാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും തോന്നിയത്.
തങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകള്‍ മറ്റുള്ളവര്‍ മോശമായ രീതിയില്‍ തലക്കെട്ട് കൊടുത്ത് മറ്റു പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പിന്നാലെ ‘ഓ ഇവള്‍ എന്താ ഈ കാണിക്കുന്നത്’ എന്ന രീതിയില്‍ ചിലര്‍ പ്രതികരിക്കും. തന്റെ ചെറിയ സന്തോഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. അത് എടുത്തുകൊണ്ടുപോയി മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. മോശം കമന്റുകള്‍ തന്നെ വിഷമിപ്പിക്കാറില്ല. അതിനൊന്നും മറുപടി പറയാന്‍ താല്‍പര്യവുമില്ല. തന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ. എന്തായാലും റീല്‍ വീഡിയോകള്‍ ഒഴിവാക്കില്ല.
സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം. എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വീഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂവെന്നും നിത്യ ദാസ് പറയുന്നു.