മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു.
ഇപ്പോഴിത തന്റെ വിശേഷങ്ങള്‍ ആരാധകരമായി പങ്കുവെക്കുകയാമ് നിത്യ ദാസ്. ഇപ്പോഴും തന്റെ ഈ പറക്കും തളികയിലെ കഥാപാത്രത്തെ മലയാളികള്‍ സ്വീകരിക്കുന്നതില്‍ സന്തോഷിക്കുന്നുവെന്ന് നിത്യ പറയുന്നു. അന്ന് ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ പലരും പുച്ഛിച്ചിട്ടുണ്ടെന്ന് നിത്യ പറയുന്നു. സോഷ്യല്‍ മീഡിയയിലും നിത്യ ദാസ് സജ്ജീവമാണ്. റീല്‍സ് ചെയ്ത് തുടങ്ങുന്നത് കോവിഡ് കാലത്താണ്. ഒരെണ്ണം ഇട്ടപ്പോള്‍ അതിന് നല്ല വ്യൂസ് ലഭിച്ചു. അതിനാലാണ് വീണ്ടും ഇട്ടത്. എന്നാല്‍ ഭര്‍ത്താവിന് താന്‍ റീല്‍സ് ചെയ്യുന്നത് ഇഷ്ടമല്ലൊന്നും നിത്യ ദാസ് പറയുന്നു.
അതേസമയം 15 വര്‍ഷത്തിന് ശേഷമാണ് വീണ്ടും നിത്യ എത്തുന്നത്. കൂടുതല്‍ ചെറുപ്പമായെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവയായ താരം മകൾക്ക് ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. അവ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.