മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു.
.2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മകന്റെ ജനനത്തോടെ ചില സീരിയലുകളിൽ സജീവമായിരുന്ന നിത്യ ആ മേഖലയും വിട്ടു. മകൻ നമൻ സിംഗ് ജംവാളിന്റെ ജനനം 2018ലായിരുന്നു . നിത്യയുടെ ഭർത്താവ് ഫ്‌ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ്.
എന്നാൽ ഇപ്പോൾ താരത്തിന് നാൽപത് വയസ് പൂർത്തിയായിരിക്കുകയാണ്. എന്നാൽ ആരാധകർ നിത്യക്ക് നാൽപത് വയസ് ആയി എന്ന് ചർമ്മം കണ്ടാൽ പറയില്ലെന്നാണ് പറയുന്നത്. തന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ച സന്തോഷംസീരിയൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവെച്ചാണ് താരം പങ്കുവെച്ചത്. കൂടെ സീരിയലിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ട്.