ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്വയം ഇരയാകാന്‍ താല്‍പര്യപ്പെടാറില്ലെന്നും ഇരയാകുന്നത് അങ്ങനെ സംഭവിക്കുന്നത് ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേതെന്നും താരം തുറന്ന് പറയുകയാണ്.
ഇരയാണെന്ന് മനോഭാവത്തില്‍ നില്‍ക്കാതെ സ്ത്രീയെന്ന അഭിമാനത്തില്‍ മറ്റുളളവര്‍ക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്നും മംമ്ത വ്യക്തമാക്കി. ക്ലബ് എഫ്എം യുഎഇയുടെ ടോക്ക് ഓഫ് ദ ടൗണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മംമ്ത മോഹന്‍ദാസ്. സ്ത്രീകള്‍ അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബുദ്ധിപരമായി പെരുമാറാറുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ യുക്തി പരമായി പെരുമാറാതെ വിമത ശബ്ദമുയര്‍ത്താനാണ് സ്ത്രീകള്‍ ശ്രമിക്കാറുളളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്. ഇത് താനെപ്പോഴും പറയുന്ന ഒരു കാര്യമാണ്. സ്ത്രീ സമൂഹത്തിനിടയില്‍ മാറ്റങ്ങള്‍ വരുന്നതില്‍ നമ്മള്‍ അഭിമാനിക്കണമെന്നും മംമ്ത പറഞ്ഞു.
എനിക്കെതിരേയുളള വിമര്‍ശനങ്ങളില്‍ തളരാറില്ല. ഞാന്‍ പ്രിവിലേജഡ് ആയത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംസാരിക്കാന്‍ പറ്റുന്നത് എന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. ഇരയാണെന്ന രീതിയില്‍ ഞാന്‍ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ലെന്നും മംമ്ത വ്യക്തമാക്കി. ഇന്ന് വീടുകളില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പ്രിവിലേജ് പെണ്‍കുട്ടികള്‍ക്കാണ് കിട്ടുന്നത് എന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.