ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ സിനിമ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയാകുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മമത ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതും.
രജനികാന്ത് നായകനായ കുചേലന് എന്ന സിനിമയില്‍ തനിക്ക് ആകെ ഒരു ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വലിയ വിഷമമുണ്ടാക്കിയ സംഭവമായിരുന്നുവെന്നും മംമ്ത പറഞ്ഞു. 'വിഷമത്തോടെയാണ് സെറ്റില്‍ നിന്നും പോവേണ്ടിവന്നത്. എന്നാല്‍ രജനി സാറിനോട് വലിയ ബഹുമാനം തോന്നിയ സംഭവമായിരുന്നു അത്. ഞാന്‍ വിഷമിച്ചാണ് പോയതെന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു.
അന്നൊക്കെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് നോക്കുന്ന ആളായിരുന്നു താനെങ്കില്‍ കുചേലനില്‍ അഭിനയിക്കുമായിരുന്നില്ലെന്നും മംമ്ത പറഞ്ഞു. മറ്റ് സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ മംമ്ത മമ്മൂട്ടിയെക്കുറിച്ചും പറഞ്ഞു. വ്യക്തിപരമായി മമ്മൂട്ടിയെ വലിയ ഇഷ്ടമാണ് എന്നാണ് നടി പറഞ്ഞത്.