ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചീറിപാഞ്ഞ് നടി മംമ്ത മോഹൻ ദാസ്; താരത്തിന്റെ വീഡിയോ വൈറൽ

Malayalilife
ഹാർലി ഡേവിഡ്സൺ  ബൈക്കിൽ ചീറിപാഞ്ഞ് നടി മംമ്ത മോഹൻ ദാസ്; താരത്തിന്റെ വീഡിയോ വൈറൽ

ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ബെയ്ക്ക്  റൈഡിങ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 മംമ്തയുടെ ഇത്തവണത്തെ  റൈഡ് ഹാർലി ഡേവിഡ്സണിലാണ്. എന്തിനാണ് മറ്റൊരാള്‍ നിങ്ങളെ റൈഡിനു കൊണ്ടുപോവാന്‍ കാത്തിരിക്കുന്നത്, നിങ്ങള്‍ക്കു തന്നെ അതിനു സാധിക്കുമ്പോൾഎന്ന ചോദ്യത്തോടെയാണ് മംമ്ത തന്റെ  വീഡിയോ സമൂഹമാധ്യമങ്ങളിൽ  ഷെയര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് താരം ബൈയ്ക്ക് റയിഡ് നടത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. താരത്തിന്റെ ക്വാറന്റൈനെ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു.

മയൂഖം, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്ല്യാണി, ഹോമം ,വിക്ടറി, കിംഗ് , അന്‍വര്‍, ടു കണ്ട്രീസ്, സെല്ലുലോയ്ഡ്,ജോണി ജോണി യെസ് അപ്പ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് താരത്തെ തേടി എത്തിയിരുന്നത്. അര്‍ബുദം ബാധിച്ചപ്പോഴും ഒരു പുഞ്ചിരിയോടെ എല്ലാത്തിനേയും നേരിട്ട മംമ്ത തന്റെ അവസ്ഥയെക്കുറിച്ച് ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്തിരുന്നു. ഫോറന്‍സിക് എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവിലായി പുറത്ത് ഇറങ്ങിയ ചിത്രം. മമ്മൂട്ടി ചിത്രമായ ബിഗിബിയുടെ രണ്ടാം ഭാഗത്തിലും താരം അഭിനയിക്കുന്നു എന്ന സൂചനയും പുറത്ത് വരുന്നുണ്ട്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

 

Actress mamtha mohandas Harley Davidson byke ryding video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES