മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരം കഴിഞ്ഞ ദിവസം ഒരു മോശം കമന്റിന് നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാൻ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്പ് രോഗി അല്ലെങ്കിൽ നട്ടെല്ലില്ലാത്തവൻ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാൾ എഴുതിയ കമന്റ് ഞാൻ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോൾ തന്നെ സങ്കടം വന്നു. സ്വർണക്കടുവ എന്ന ചിത്രത്തിലെ രംഗത്തിൽ നിന്നും കട്ട് ചെയ്‌തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനത്തൊരു സിനിമയല്ല. ആ സിനിമയിൽ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വരുമ്പോൾ വല്ലാതെ വേദനിച്ചു.
സാധാരണ മോശം കമന്റുകൾ അവഗണിക്കാറാണുള്ളത്. കാരണം എന്തെങ്കിലും പറഞ്ഞാൽ അത് വൈറാലാകും. അഞ്ജു അരവിന്ദിന് മലയാള സിനിമയിലൊരു സ്ഥാനമുണ്ടല്ലോ. അവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് വാർത്തയാകും. അതുകൊണ്ട് ഒന്നും പറയാതെ ഇരിക്കുകയായിരുന്നു. എന്നെ കുറിച്ചും ഒരുപാട് മോശം വീഡിയോകളുണ്ടായിരുന്നു ഇപ്പോഴാണ് മിക്കതും കാണുന്നത്. പക്ഷെ ഇത് കണ്ടപ്പോൾ വല്ലാതെ വേദനിച്ചു. അതുകൊണ്ടാണ് പ്രതികരിച്ചത്. ഞാൻ ദൈവത്തിന് മുന്നിൽ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഇത്തരക്കാർക്ക് ദൈവം കൊടുത്തു കൊള്ളും.
1996ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു സ്‌ക്രീനിൽ എത്തി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ വേഷമിട്ടത്. ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ വേഷമിട്ടത്. 2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു. താരരാജാവ് മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയിൽ സജീവമായത്.