Latest News

അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് മകൾ ചോദിച്ചു; ഗോസ്സിപ്പുകളെ കുറിച്ച് നടി അഞ്ചു അരവിന്ദ്

Malayalilife
 അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് മകൾ ചോദിച്ചു; ഗോസ്സിപ്പുകളെ കുറിച്ച്  നടി അഞ്ചു അരവിന്ദ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം  ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ . തന്നെ കുറിച്ച് ഇപ്പോഴും പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് അഞ്ജു പറഞ്ഞ  വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അത് കണ്ട് മകള്‍ തന്നോട് ചോദിക്കുന്നത് ‘അമ്മയുടെ മറ്റ് മക്കളെ ഞാന്‍ അറിയാതെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്’ എന്നാണ്. തന്റെ മകളുടെ പേരാകും തെറ്റായിട്ടാണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത്. അവള്‍ അത് വായിച്ചിട്ട് പലപ്പോഴും തിരുത്താന്‍ പറയൂ എന്ന് പറയാറുണ്ട്.‘ഇതൊക്കെ ഒന്ന് ശരിയാക്കാന്‍ അമ്മയ്ക്ക് ആരോടേലും പറയാന്‍ പറ്റുമോ’ എന്ന് ചോദിക്കുമ്പോള്‍ അതില്‍ വലിയ കാര്യമില്ല നമുക്ക് നമ്മളെ അറിയാമല്ലോ എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് അഞ്ജു പറയുന്നത്.

അതേസമയം, മരതകം എന്ന സിനിമയിലൂടെയാണ് അഞ്ജു വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. സനുഷ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.നവാഗതനായ അന്‍സാജ് ഗോപിയാണ് സംവിധാനം.
 

Actress Anju aravind words about daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES