രണ്ട് വര്‍ഷം ശമ്പളമില്ലാതെ ലീവെടുത്ത് അമ്മ കൂടെനിന്നു; ദൈവത്തിന് സങ്കടമായെന്ന് തോന്നുന്നു; മനസ്സ് തുറന്ന് നടി അഞ്ജു അരവിന്ദ്

Malayalilife
രണ്ട് വര്‍ഷം ശമ്പളമില്ലാതെ ലീവെടുത്ത് അമ്മ കൂടെനിന്നു; ദൈവത്തിന് സങ്കടമായെന്ന് തോന്നുന്നു; മനസ്സ് തുറന്ന് നടി  അഞ്ജു അരവിന്ദ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം  ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരുന്നു. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ  തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിക്കാനായതിനെക്കുറിച്ചും മറ്റുമൊക്കെ നടി വാചാലയായി. 

അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ, 

സിദ്ധാര്‍ത്ഥയില്‍ ജഗദീഷേട്ടന്റെ ജോഡിയായി അഭിനയിച്ചിട്ടുണ്ട് ഞാന്‍. അതിന് ശേഷവും നമ്മളൊന്നിച്ച് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ സഹോദരിയായി അഭിനയിച്ചതിനാല്‍ തലൈവര്‍ തങ്കച്ചിയെന്നാണ് തമിഴ്നാട്ടുകാര്‍ ഇന്നും തന്നെ വിളിക്കുന്നത്. നയന്‍താരയ്ക്കും അസിനും മുന്‍പേ വിജയിയുടെ നായികയാവാനുള്ള ഭാഗ്യവും ലഭിച്ചു.

ഒരുസിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. അമ്മയുടെ അച്ഛനാണ് എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത്. അമ്മയുടെ അപ്പച്ചന്‍ മിലിട്ടറിയിലായിരുന്നു. അച്ഛനും അപ്പച്ചനുമായാണ് ഞാന്‍ ഭയങ്കര ക്ലോസ്. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും അവര്‍ നടത്തിത്തരും. ഏതൊരു പ്രൊഫഷനും അതിന്റേതായ ഇതുണ്ട്. എന്നൊക്കെ ഉപദേശിച്ചാണ് അപ്പച്ചന്‍ എന്നെ വിട്ടത്. എന്റെ ആദ്യ സിനിമയില്‍ ഞാന്‍ മരിക്കുന്നത് കണ്ട് അപ്പച്ചന് ഭയങ്കര സങ്കടമായിരുന്നു. ആരോടും അങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.

അമ്മ ടീച്ചറാണ്, അച്ഛന്‍ ഡിഫന്‍സിലായിരുന്നു. അങ്ങനെ ലീവെടുക്കില്ല. എപ്പോഴും ലീവെടുത്ത് അമ്മയാണ് കൂടെ വരുന്നത്. നിനക്ക് വേണ്ടി 2 വര്‍ഷമാണ് ശമ്പളമില്ലാത്ത ലീവെടുത്തത്. അതേക്കുറിച്ച് കുറ്റബോധമൊന്നുമില്ല. എന്റെ മോള്‍ക്ക് വേണ്ടിയാണല്ലോയെന്നാണ് അമ്മ പറയാറുള്ളത്. മറ്റൊരിക്കല്‍ വേദനയെടുത്തപ്പോള്‍ അച്ഛനെ വിളിച്ച് കരഞ്ഞപ്പോള്‍ അച്ഛനെ വിളിച്ച് കരയുന്ന അപൂര്‍വ്വം പേരെയുണ്ടാവുള്ളൂ. അങ്ങനെയൊരാളെ കാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

പാര്‍വതി പരിണിയത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അന്യഭാഷയിലേക്ക് അവസരം ലഭിച്ചത്. അന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഫോട്ടോയെടുക്കുകയായിരുന്നു. എന്ന് എന്റെ ഫോട്ടോയും എടുത്തിരുന്നു. പൂവേ ഉനക്കാകെയാണ് ആ സിനിമ. വിജയ് ആയിരുന്നു നായകന്‍. അങ്ങനെയാണ് എനിക്ക് ലോട്ടറിയടിച്ചത്. ഞാന്‍ പടം ചെയ്യുന്ന സമയത്ത് അധികമാരും ഒന്നും പ്രതീക്ഷിച്ചില്ല, അഞ്ജുവിന്റെ പടം എന്ന് പറഞ്ഞങ്ങ് വിട്ടു. അത് ദൈവത്തിന് സങ്കടമായെന്ന് തോന്നുന്നു. അത് സൂപ്പര്‍ഹിറ്റായി. അത് കണ്ടതിന് ശേഷമായാണ് അരുണാചലത്തിലേക്ക് രജനികാന്ത് വിളിച്ചത്. അതിന് ശേഷമായാണ് കന്നഡയിലും തെലുങ്കിലും അഭിനയിച്ചത്.
 

Actress Anju aravind words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES