Latest News

ഒരു സംഗീത ഉപകരണം പോലും ഉപയോഗിച്ചിട്ടില്ല, ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കേട്ടത് മുഴുവന്‍ മനുഷ്യ ശബ്ദങ്ങള്‍; തുറന്ന് പറഞ്ഞ് നടൻ വിനീത് ശ്രീനിവാസന്‍

Malayalilife
ഒരു സംഗീത ഉപകരണം പോലും ഉപയോഗിച്ചിട്ടില്ല, ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കേട്ടത് മുഴുവന്‍ മനുഷ്യ ശബ്ദങ്ങള്‍; തുറന്ന് പറഞ്ഞ് നടൻ  വിനീത് ശ്രീനിവാസന്‍

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ വിനീത് ശ്രീനിവാസന്‍ എഴുതിയ ഹൃദയം എന്ന സിനിമയിലെ  ഗാനം അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ആണ് ആലപിച്ചത്. ഈ ഗാനത്തെ കുറിച്ചുള്ള കൗതുകകരമായ ഒരു കാര്യമാണ് വിനീത് വെളിപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സംഗീത ഉപകരണം പോലും ഉപയോഗിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.

ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മുഴുവനും മനുഷ്യ ശബ്ദങ്ങളാണ് എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയതിന് ശേഷം അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമായിരുന്നു ഇത്. അതേസമയം, 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.  ‘ദര്‍ശനാ’ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. ജനുവരിയിലാണ്  ത്രികോണ പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം  റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍.

അരുണ്‍ കുര്യന്‍, വിജയരാഘവന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, നോബിള്‍ ബാബു തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Actor vineeth sreenivasan words about her onakkamunthiri song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES