Latest News

എന്റെ 37 ചിത്രങ്ങളുടെയും പിന്നാമ്പുറ കഥകൾ സമാഹരിച്ചു ഞാൻ പിന്നീട് ഒരു പുസ്തകം പുറത്തിറക്കി: ബാലചന്ദ്ര മേനോൻ

Malayalilife
എന്റെ 37 ചിത്രങ്ങളുടെയും പിന്നാമ്പുറ കഥകൾ സമാഹരിച്ചു ഞാൻ പിന്നീട് ഒരു പുസ്തകം പുറത്തിറക്കി: ബാലചന്ദ്ര മേനോൻ

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും തനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്  അദ്ദേഹം പങ്കുവെച്ച കുറിപ്പിലൂടെയാൻ ഇക്കാര്യം വ്യക്തമാകുന്നത്.

കോഴി മുട്ടയിൽ നിന്നോ ? അതോ , മുട്ട കോഴിയിൽ നിന്നോ ? രണ്ടും എന്റെ കാര്യത്തിൽ ശരിയായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം . അങ്ങിനെ സമർത്ഥിക്കാൻ മതിയായ കാരണവുമുണ്ട്. എന്നെ വായനക്കാർക്ക് പ്രിയപ്പെട്ടവനാക്കിയതിന്റെ പിന്നിൽ മംഗളം വാരികയ്ക്ക് ഒരു പ്രധാന പങ്കുണ്ട് .

എന്റെ സിനിമാ ജീവിതത്തെ ആധാരമാക്കി ആത്മകഥാപരമായ ഒരു ആവിഷ്ക്കാരം , മംഗളം വാരികയുടെ ക്ഷണപ്രകാരമാണ് ഞാൻ തയ്യാറാക്കുന്നത് .' അമ്മയാണെ സത്യം' എന്നതിന് പേരുമിട്ടു . ആഴ്ചയിൽ ഒരിക്കൽ എന്ന നിലയിൽ എന്റെ ജീവിതാനുഭവങ്ങൾ മലയാളികളുള്ളിടത്തെല്ലാം ചർച്ചാവിഷയമായി .ആഴ്ചകളോളം വായനക്കാർ അഭിരമിച്ചപ്പോൾ മംഗളത്തിന്റെ സർക്കുലേഷനും കുത്തനെ കൂടി .പിന്നീട് പുസ്തകരൂപത്തിൽ അമ്മയാണെ സത്യം പുറത്തിറക്കിയത് ഡിസി ബുക്ക്സ് ആണ് . വിശ്രുത സാഹിത്യകാരി ശ്രീമതി മാധവിക്കുട്ടി മലയാള സിനിമയിലെ മുത്തശ്ശി ശ്രീമതി ആറന്മുളപൊന്നമ്മക്കു ആദ്യപ്രതി സമ്മാനിച്ചു കൊണ്ട് പുസ്തക പ്രകാശനം നിർവ്വഹിച്ചു .'അമ്മയാണെ സത്യം ' എന്ന പ്രയോഗം എന്റെ വകയിൽ പെട്ട ഒരു ബന്ധുവായി മാറി എന്ന് പറയാം .തീർന്നില്ല.

ആനി എന്ന പുതുമുഖ നായികയെ അവതരിപ്പിച്ചു കൊണ്ട് ഞാൻ ഒരു സിനിമ തയ്യാറാക്കിയപ്പോൾ എന്ത് കൊണ്ടോ ' അമ്മയാണെ സത്യം ' എന്ന് പേരിട്ടു. അങ്ങിനെ ഒരു ഹിറ്റ് പുസ്തകത്തിന്റെ പേരിൽ ഒരു സിനിമ ജനിച്ചു. അതായത് , കോഴി മുട്ടയിൽ നിന്നും ഉണ്ടായി. ഇനീം തീർന്നില്ല .

ഞാൻ " ഇത്തിരി നേരം ഒത്തിരി കാര്യം ' എന്ന ഒരു സിനിമ സംവിധാനം ചെയ്തു . ബുദ്ധിക്കു പൂർണ്ണ വളർച്ചയില്ലാത്ത ജിജോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു ഒരു മെന്റൽ സനറ്റോറിയത്തെ (mental sanatorium ) ആധാരമാക്കിയുള്ള ഈ ചിത്രം അന്നത്തെ കാലത്തു 50 ദിവസം പ്രദർശനവിജയം നേടിയ ഒരു ഹിറ്റ്‌ ചിത്രമായിരുന്നു.

എന്റെ 37 ചിത്രങ്ങളുടെയും പിന്നാമ്പുറ കഥകൾ സമാഹരിച്ചു ഞാൻ പിന്നീട് ഒരു പുസ്തകം പുറത്തിറക്കി .സമൂഹത്തിലെ വിവിധ ശ്രേണികളിൽ നിന്നുമുള്ള 37 പ്രതിഭകളുടെ എന്റെ സിനിമയെ പറ്റി എഴുതിയ കുറിപ്പുകളായിരുന്നു ആ പുസ്തകത്തിന്റെ സവിശേഷത . ആ പുസ്തകത്തിന് എന്തുകൊണ്ടോ ഞാൻ പേരിട്ടത് 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്നായിരുന്നു .

അങ്ങിനെ ഒരു ഹിറ്റ്‌ സിനിമയുടെ പേരിൽ ഒരു പുസ്തകം ജനിച്ചു അതായത് , മുട്ട കോഴിയിൽ നിന്നും ഉണ്ടായി ! ഇനി സത്യം പറഞ്ഞാട്ടെ ...ഞാൻ പറയുന്നതു വരെ നിങ്ങൾ ആരെങ്കിലും ഇക്കാര്യം ആലോചിച്ചിരുന്നോ ? എനിക്കുറപ്പാ.. .ഇല്ല അതാണെന്റെ കുഴപ്പം . എനിക്ക് വേണ്ടി പറയാൻ ആരുമില്ല ..അതുകൊണ്ട് , ഞാൻ എന്റെ കാര്യം പറയുമ്പോൾ 'തള്ളുകയാ' ണെന്നു മാത്രം പറയരുത്.ഏറ്റല്ലോയെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

Actor Balachandra menon words about movies and writing skill

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES