Latest News

ഇത്രയൊക്കെ പാടുപെട്ടു പ്രൊപ്പോസൽസ് നടന്നിട്ടും കുടുംബ കോടതിയിൽ വിവാഹമോചന കേസുകൾ കൂടുന്നതല്ലേയുള്ളു; കുറിപ്പ് പങ്കുവച്ച് ബാലചന്ദ്ര മേനോൻ

Malayalilife
ഇത്രയൊക്കെ പാടുപെട്ടു പ്രൊപ്പോസൽസ് നടന്നിട്ടും കുടുംബ കോടതിയിൽ വിവാഹമോചന കേസുകൾ കൂടുന്നതല്ലേയുള്ളു; കുറിപ്പ് പങ്കുവച്ച് ബാലചന്ദ്ര മേനോൻ

ലയാള സിനിമ പ്രേമികൾക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വാലന്റൈൻസ് ദിന ഒരുക്കങ്ങൾ കണ്ടതിനെ പറ്റി തുറന്ന് പറയുകയാണ് താരം. ഈ ഒരുക്കങ്ങൾ കണ്ടപ്പോൾ മലയാള സിനിമയിൽ താൻ വിവാഹാഭ്യർത്ഥന നടത്തിയ നായികമാരെ കുറിച്ച് ഓർമ്മ വന്നെന്നും ബാലചന്ദ്ര മേനോൻ തന്റെ കുറിപ്പിൽ വെളിപ്പെടുത്തുന്നു.

 ഇന്നു രാവിലെ കൊച്ചി ക്രൗൺ പ്ലാസയിൽ ചെല്ലുമ്പോൾ അവിടെ പതിവില്ലാത്ത ഒരു മിനുക്കവും ഒരുക്കവും. അന്വേഷണത്തിൽ മനസ്സിലായി ഫെബ്രുവരി 14 നു വരുന്ന ‘വാലന്റൈൻസ് ഡേ’ യുടെ തുടക്കത്തിന്റെ തിടുക്കമാണെന്ന്. ഇന്ന്, അതായതു ഫെബ്രുവരി 8 എന്ന് പറയുന്നത് പ്രൊപ്പോസ് ഡേ ആണത്രെ! എതിരാളിയോട് (?) എങ്ങിനെ വേണം മനസ്സു തുറക്കാൻ എന്നതിന് പല നിർദ്ദേശങ്ങളും നിലവിലുണ്ട്. മോതിരമിട്ടാകാം… മാലയിട്ടാകാം. വിരുന്നൂട്ടിയാകാം… നിയമാവലി പ്രകാരം ഇടതു മുട്ട് നിലത്തൂന്നി ഇടതു കയ്യിൽ മോതിരപ്പെട്ടി തിരുകി വലതു കൈ കൊണ്ട് പെട്ടി തുറക്കണമത്രേ! എനിക്ക് ചിരി വന്നു. മലയാള സിനിമയിൽ ഞാൻ വിവാഹാഭ്യർത്ഥന നടത്തിയ നായികമാരിൽ ചിലർ എന്റെ മനസ്സിലേക്ക് പെട്ടെന്ന്, ഓടി വന്നു.

1 ) ഗീതയാണ് നായിക. ചിത്രം എം. ടി എഴുതിയ ‘ഋതുഭേദം’. അതിൽ ഞാൻ നാട്ടിപുറത്തുകാരനായ ഒരു മാഷായിരുന്നു. അതു കൊണ്ടു തന്നെ മനസ്സ് തുറന്നതു ലേശം കടുത്ത ഭാഷയിലായിപ്പോയി… ‘കാണാക്കയറുകൾ പൊട്ടിച്ചു… ‘ഞാൻ ചോദിച്ചത് ഗീതക്ക് മനസ്സിലായോ എന്ന് എനിക്കിപ്പോഴും സംശയമുണ്ട്. ടേക്ക് കഴിഞ്ഞു കുറെ കഴിഞ്ഞപ്പോൾ ഗീത രഹസ്യമായി എന്നോട് ചോദിച്ചത് ഓർമ്മയുണ്ട്. ‘എന്നാ സാറേ ‘കാണാക്കയർ’ എന്ന് വെച്ചാൽ?

2 ) രണ്ടാമത്തെ ആൾ പൂർണ്ണിമ – ആള് ഒരു മിടുക്കത്തിയായിരുന്നു. സ്വന്തം വീട്ടിൽ കയറിച്ചെന്നിട്ട് എന്റെ പ്രണയാഭ്യർത്ഥന അറിയിച്ചപ്പോൾ ‘അമ്മ എതിർത്തിട്ടും അമ്മയെ കൂടി അവഗണിച്ചു എന്നോടൊപ്പം ഇറങ്ങി വരാൻ ധൈര്യം കാണിച്ച പൂർണ്ണിമ എൺപതുകളിലെ ന്യൂ ജെൻ നായിക തന്നെയായിരുന്നു. (കാര്യം നിസ്സാരം)

3 ) ശാന്തി കൃഷ്ണയുടെ മുന്നിൽ മാത്രം എന്റെ നിലവാരം അൽപ്പം താണു പോയി എന്ന് തോന്നിപ്പോകുന്നു. ‘എനിക്കിഷ്ടമല്ല’ എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടും ഉടുമ്പിനെ പോലെ വിടാതെ ചന്തയിൽ നിന്ന് പലചരക്കു വാങ്ങുന്ന ശൈലിയിൽ പെണ്ണിന്റെ മനസ്സ് വിലക്കു വാങ്ങാൻ ശ്രമിക്കുന്ന പണകൊഴുപ്പുള്ള ഒരു ചങ്ങാതി. (കിലുകിലുക്കം)

4 ) അംബികയുടെ മുന്നിൽ പതറുന്ന ഒരു കാമുകനായാണ് ഞാൻ നിന്നത്. ‘I LOVE YOU’ എന്ന് നെഞ്ചു വിരിച്ചു പറയാതെ ഒളികണ്ണിട്ടും മുക്കിയും മൂളിയും പാതി പറഞ്ഞും പാതി പറയാതെയും മനസ്സിലെ പ്രേമം പങ്കുവെക്കാൻ ശ്രമിക്കുന്ന ഒരു പാവം. ആ പാവത്തിനെ എങ്ങിനെ അംബികക്ക് ഇത്ര പെരുത്തിഷ്ടമായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യം. (കേൾക്കാത്ത ശബ്ദം)

എനിക്ക് മനസ്സിലാകാത്തത് ഇത്രയൊക്കെ പാടുപെട്ടു പ്രൊപ്പോസൽസ് നടന്നിട്ടും കുടുംബ കോടതിയിൽ വിവാഹമോചന കേസുകൾ കൂടുന്നതല്ലേയുള്ളു? പെട്ടന്ന് ഒരു ചോദ്യം ഓർക്കാപ്പുറത്തു എന്റെ മനസ്സിൽ ഉദിച്ചു ‘ഞാൻ എപ്പോൾ എവിടെ വെച്ചാണ് എന്റെ ഭാര്യ വരദയോട് മനസ്സ് തുറന്നത്. I mean , PROPOSE ചെയ്തത്? ചോദ്യം ന്യായം. അത് സംബന്ധിച്ച കാര്യങ്ങൾ ഫെബ്രുവരി 14, വാലന്റൈൻസ് ഡേക്കു മാറ്റി വെച്ചിരിക്കുന്നു. കോടതി പിരിയുന്നു. that’s ALL your honor !

 

Actor balachandra menon words about proposal day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES