Latest News

എനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ല; ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല; ദുല്‍ഖറിന്റെ തീരുമാനം അഭിനന്ദനീയം: ബാലചന്ദ്ര മേനോൻ

Malayalilife
 എനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ല; ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല; ദുല്‍ഖറിന്റെ തീരുമാനം അഭിനന്ദനീയം: ബാലചന്ദ്ര മേനോൻ

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. ദുല്‍ഖര്‍ സല്‍മാനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 

'ദുല്‍ഖര്‍ സല്‍മാന്‍ യുവ നിരയിലെ പ്രമുഖനായ നായകനാണ്. സുകുമാര കുറുപ്പിനെക്കുറിച്ച് നമ്മള്‍ വായിച്ചും പഠിച്ചും മനസിലാക്കിയിട്ടുള്ളത് ഒരു നെഗറ്റീവ് കഥാപാത്രം ആണെന്നാണ്. അങ്ങനെയുള്ള ഒരു നെഗറ്റീവ് കഥാപാത്രത്തെ ദുല്‍ഖര്‍ ഏറ്റെടുത്തു എന്നുള്ളത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. ഇവിടെ എല്ലാവരും ഇമേജ് കോണ്‍ഷ്യസാണ്. ഇത്രയും നെഗറ്റ് ആയിട്ടുള്ള റോള്‍ എടുക്കാനായിട്ടുള്ള ധൈര്യം നിസാരമല്ല, പ്രോത്സാപ്പിക്കേണ്ടതാണ്. അവതരിപ്പിച്ച പൊതുജനങ്ങലില്‍ നിന്നും സ്വീകാര്യത ഉണ്ടാക്കിയെടുക്കുകയും ചെയ്തത് നിസാരമല്ല. 

എനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ല. ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ല. അവന്റെ ബാപ്പയോട് നല്ല ബന്ധമുണ്ട്. സിനിമ ഇറങ്ങും മുമ്പ് മകനും ബാപ്പക്കും ആശംസയറിയിച്ചിരുന്നു'.  മികച്ച പ്രതികരണം ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന് ലഭിക്കുന്നത്. സിനിമ ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു.  ചിത്രം ഒരുക്കിയിരിക്കുന്നത് കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍.  ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Actor balachandra menon words about dulqar salman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക