Latest News

എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ട്; വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയുമായിരുന്നില്ല;അനുരാഗ് കശ്യപിന്റെ മകളുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ട്; വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയുമായിരുന്നില്ല;അനുരാഗ് കശ്യപിന്റെ മകളുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

ന്റെ ജീവിതത്തിലെ സാമ്പത്തിക പ്രതസന്ധികളെക്കുറിച്ചുള്ള അനുരാഗ് കശ്യപിന്റെ മകളുടെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാകുന്നു.സുഹൃത്തിനൊപ്പം തുടങ്ങിയ യുട്യൂബ് ചാനലിലാണ് ആലിയ കശ്യപ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ടെന്നും വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയുമായിരുന്നില്ലെന്നുമാണ് താരപുത്രി വെളിപ്പെടുത്തിയത്.

താരപുത്രിമാരുടെ ആഢംബര ജീവിതം മാദ്ധ്യമങ്ങളില്‍ ഇടംപിടിക്കുന്ന സമയത്ത് താരപുത്രിയുടെ വെളിപ്പെടുത്തല്‍ ഏറെ ഞെട്ടല്‍ ഉണ്ടാക്കുകയാണ്. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയാതിരുന്ന സമയത്ത് പുറത്തിറങ്ങാതെ ഞാന്‍ വീട്ടില്‍ തന്നെ ചെലവഴിച്ചു. ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആലിയ പറയുന്നു.

മൂന്ന് ദിവസത്തേക്ക് എനിക്ക് ഭക്ഷണം എത്തിച്ചു തരാന്‍ അമ്മയോട് പറയുകയായിരുന്നു. അതൊട്ടും രസകരമായ അനുഭവമായിരുന്നില്ല. ഇനിയൊരിക്കലും അങ്ങനെയൊരു സമയം ഉണ്ടാകാതെ യിരിക്കട്ടെയെന്നും താരപുത്രി പറഞ്ഞു.അടുത്തിടെയാണ് ആലിയ മുംബയിലെ പുതിയ ഫ്‌ലാറ്റിലേക്ക് താമസം മാറിയത്. അതിന്റെ ഹോം ടൂറും തന്റെ യുട്യൂബ് ചാനലിലൂടെ അവര്‍ പുറത്തു വിട്ടിരുന്നു.

Read more topics: # അനുരാഗ്,# ആലിയ
Aaliyah Kashyap opens up about her finance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക