Latest News

ബെസ്റ്റ് ആക്ടര്‍ ഫീമെയില്‍ അവാര്‍ഡ് നേടി ആലിയ;  'ഗംഗുഭായ് കത്യാവാടിയിലെ അഭിനയത്തിന് പുരസ്‌കാരം നേടിയ വിവരം പങ്ക് വച്ച് നടി; രാത്രി 2 മണിക്ക് തന്റെ ചിത്രം പകര്‍ത്തിയ ഭര്‍ത്താവിനും നന്ദിയറിയിച്ച് താരം; കവിളുകള്‍ ഒട്ടിയ നടിയുടെ പുതിയ ലുക്കിന് പിന്നിലെന്തെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

Malayalilife
 ബെസ്റ്റ് ആക്ടര്‍ ഫീമെയില്‍ അവാര്‍ഡ് നേടി ആലിയ;  'ഗംഗുഭായ് കത്യാവാടിയിലെ അഭിനയത്തിന് പുരസ്‌കാരം നേടിയ വിവരം പങ്ക് വച്ച് നടി; രാത്രി 2 മണിക്ക് തന്റെ ചിത്രം പകര്‍ത്തിയ ഭര്‍ത്താവിനും നന്ദിയറിയിച്ച് താരം; കവിളുകള്‍ ഒട്ടിയ നടിയുടെ പുതിയ ലുക്കിന് പിന്നിലെന്തെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയും

ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അടുത്തിടെയാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്.  ഇപ്പോഴിതാ നടിയെ തേടി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടിയ സന്തോഷം പങ്ക് വച്ചിരിക്കുകയാണ് നടി.ഒപ്പംഅതിന്റെ ചിത്രം രാത്രി രണ്ട് മണിക്ക് രണ്‍ബീര്‍ പകര്‍ത്തിയ സന്തോഷവും നടി കുറിച്ചു.

ഗംഗുഭായ് കത്യാവാടി' എന്ന സിനിമയ്ക്ക് ആണ് ബെസ്റ്റ് ആക്ടര്‍ ഫീമെയില്‍' അവാര്‍ഡ് നടി നേടിയത്.സീ സിനി അവാര്‍ഡ് 2023 ലാണ് താരത്തിന് അവാര്‍ഡ് കിട്ടിയത്. ''പ്രത്യേക നിമിഷങ്ങള്‍ പകര്‍ത്തണം, അല്ലേ?'' എന്ന ക്യാപ്ഷനും നല്‍കിയാണ് ആലിയ ചിത്രം ഷെയര്‍ ചെയ്തത്. ''ഗംഗു സ്‌നേഹം. ബഹുമതിക്ക് സീ സിനി അവാര്‍ഡിന് നന്ദി! സര്‍- @Bhansaliproductions ഞാന്‍ നിങ്ങളോട് എത്ര നന്ദിയുള്ളവനാണ് എന്നതിന് വാക്കുകള്‍ മതിയാകില്ല. പുലര്‍ച്ചെ 2 മണിക്ക് എന്റെ ഫോട്ടോ ക്ഷമയോടെ എടുത്തതിന് എന്റെ ഭര്‍ത്താവിനോട് പ്രത്യേക പരാമര്‍ശം...'' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിക്കൊപ്പം ആലിയ കുറിച്ചത്. 

അവാര്‍ഡില്‍ പങ്കെടുക്കാന്‍ ഹൈ സ്ലിറ്റ് പച്ച ഗൗണാണ് ധരിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ അവാര്‍ഡിലും ആലിയ മികച്ച വിജയം നേടിയിരുന്നു. ഫിലിം ഫെസ്റ്റില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിന് വേണ്ടിയും അവര്‍ ട്രോഫി വാങ്ങി. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

എന്നാല്‍ വതൂ ചൂട്ടി മേം മക്കാറി'ന്റെ പ്രമോഷന്‍ വേളയില്‍ അടുത്തിടെ നടന്ന ഒരു മാധ്യമ സംഭാഷണത്തില്‍, ഗംഗുഭായ് കത്യവാടിക്ക് ആലിയയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ബ്രഹ്മാസ്ത്രയിലെ തന്റെ പ്രകടനവും മികച്ചതായി സമ്മതിച്ചെന്നും രണ്‍ബീര്‍ പറഞ്ഞു. ''ബഹുമതിക്ക് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ബ്രഹ്മാസ്ത്രയ്ക്ക് ഞാന്‍ അത് പൂര്‍ണ്ണമായി അര്‍ഹിക്കുന്നില്ലെന്ന് ഞാന്‍ കരുതുന്നു. അത് മികച്ച അഭിനയ പ്രകടനമായിരുന്നില്ല.'' രണ്‍ബീര്‍ പറഞ്ഞു. രണ്‍ബീറും ആലിയയും ഇപ്പോള്‍ പുതിയ മാതാപിതാക്കളെന്ന പുതിയ റോള്‍ ആസ്വദിക്കുകയാണ്. 2022 നവംബറിലാണ് ദമ്പതികള്‍ മകള്‍ റാഹയുടെ മാതാപിതാക്കളായത്.

ഇതിനിടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാളാഘോഷത്തിന് എത്തിയ ആലിയയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാവുന്നത്.പുതിയ ലുക്ക് പുറത്തുവന്നതോടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആലിയ ബോട്ടോക്സ് ട്രീറ്റ്മെന്റ് ചെയ്തുവെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പഴയ ലുക്കില്‍ നിന്ന് വ്യത്യസ്തമായി ആലിയയുടെ മൂക്കിനും കവിളിനുമെല്ലാം പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ പാളിയതാണോ ആലിയയുടെ മുഖം ഇത്തരത്തിലാകാന്‍ കാരണമെന്ന ആശങ്കയിലാണ് ആരാധകര്‍. 

Read more topics: # ആലിയ
Alia Bhatt wins best actor award for Gangubai Kathiawadi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക