Latest News

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ രണ്‍ബീറും ആലിയയും ഒന്നിച്ച് താമസം തുടങ്ങിയോ? ജിം ഡ്രസ് അണിഞ്ഞ് ഇരുവരും ഒന്നിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ വൈറല്‍

Malayalilife
ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ രണ്‍ബീറും ആലിയയും ഒന്നിച്ച് താമസം തുടങ്ങിയോ? ജിം ഡ്രസ് അണിഞ്ഞ് ഇരുവരും ഒന്നിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് പോകുന്ന വീഡിയോ വൈറല്‍

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്നാണ് ആലിയ രണ്‍ബീര്‍ വിവാഹം. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹം നടക്കുമെന്നുമൊക്കെ യായിരുന്നു പാപ്പരാസികള്‍ കണ്ടെത്തിയത്. എന്നാല്‍ ഇരുവരും ലിവിങ് റിലേഷനില്‍ ആണോ എന്ന് സംശയം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊറോണ കാരണം രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും രണ്‍ബീറിനൊപ്പം ആലിയയും ഉണ്ട്. ഇരുവരും അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്

ജിം ഡ്രസില്‍ ഇരുവരും നടന്നുനീങ്ങുന്നതാണ് വീഡിയോയിലുളളത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമുളള വീഡിയോയില്‍ രണ്‍ബീറിന്റെ വളര്‍ത്തു നായയെയും കാണാനാവും. രണ്‍ബീറും ആലിയയും മുംബൈയിലെ ഒരു കെട്ടിടത്തില്‍ തന്നെയുളള രണ്ടു അപ്പാര്‍ട്‌മെന്റുകളിലാണ് താമസമെന്ന് നേരത്തെ ഗോസിപ്പുകള്‍ പരന്നിരുന്നു. 

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായാണ് പുതിയ അഭ്യൂഹങ്ങള്‍. പുതിയ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

2017 ലാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാവുന്നത്. ആ സമയത്ത് ആലിയ രണ്‍ബീറിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലായിരുന്നു. ആലിയ നായികയായി അഭിനയിച്ച റാസി എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു ഇരുവരുടെയും പ്രണയം പൂത്തുലഞ്ഞത്. 2017 ല്‍ കാശ്മീരില്‍ നിന്നുമായിരുന്നു റാസിയുടെ ചിത്രീകരണം നടത്തിയത്. നിലവില്‍ അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ബ്രഹ്മാഷ്ട്ര എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ഇരുവരും. അതിന് ശേഷമായിരിക്കും വിവാഹം.

Alia Bhatt And Ranbir Kapoor Take Their Doggo Out For A Walk Amid Lockdown

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക