Latest News

പേടിയെ നേരിടാന്‍ ഇറങ്ങിതിരിച്ചതാണ്;ആദ്യത്തെ പവര്‍ലിഫ്റ്റിങ് മത്സരത്തിനൊപ്പം ലഭിച്ചത്  സ്വര്‍ണ്ണ മെഡല്‍;  ലാലിന്റെ മകള്‍ മോണിക്ക പുതിയ നേട്ടം പങ്ക് വ്ച്ചത് ഇങ്ങനെ

Malayalilife
 പേടിയെ നേരിടാന്‍ ഇറങ്ങിതിരിച്ചതാണ്;ആദ്യത്തെ പവര്‍ലിഫ്റ്റിങ് മത്സരത്തിനൊപ്പം ലഭിച്ചത്  സ്വര്‍ണ്ണ മെഡല്‍;  ലാലിന്റെ മകള്‍ മോണിക്ക പുതിയ നേട്ടം പങ്ക് വ്ച്ചത് ഇങ്ങനെ

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്ക ലാലിന് പവര്‍ലിഫ്റ്റിങ് വേദിയില്‍ സ്വര്‍ണ്ണത്തിളക്കം. മനസ്സിനുള്ളിലെ ഭയത്തെ അതിജീവിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമായി കായികരംഗത്തേക്ക് ചുവടുവെച്ച മോണിക്ക, തന്റെ കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്.  തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത മോണിക്ക പങ്കുവെച്ചത്.

മൂന്നാഴ്ച മുന്‍പ് വരെ ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കുന്നത് തന്റെ ചിന്തകളില്‍ പോലും ഉണ്ടായിരുന്നില്ലെന്നും മനസ്സിനുള്ളിലെ ഭയത്തെ നേരിടാന്‍ വേണ്ടിയാണ് താന്‍ പവര്‍ലിഫ്റ്റിങ്ങിലേക്ക് വന്നതെന്നും ഇന്ന് ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു എന്നുമാണ് മോണിക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മൂന്നാഴ്ച മുന്‍പ് വരെ ഇതൊന്നും എന്റെ പ്ലാനിലേ ഉണ്ടായിരുന്നില്ല. എന്റെ പേടിയെ നേരിടാന്‍ വേണ്ടിയാണ് ഞാന്‍ ഇതിലേക്ക് വന്നത്. അതൊന്ന് അനുഭവിച്ചറിയാന്‍... ആ പ്ലാറ്റ്ഫോമില്‍ ഒന്നു നില്‍ക്കാന്‍. ഇന്ന്-എന്റെ ആദ്യത്തെ പവര്‍ലിഫ്റ്റിംഗ് മത്സരം... ഒപ്പം ഒരു സ്വര്‍ണ്ണമെഡലും. പക്ഷേ, എനിക്ക് ഇതിലും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം. അടുത്ത തവണ ഞാന്‍ അത് തെളിയിക്കും.

എനിക്ക് എന്നില്‍ വിശ്വാസം വരുന്നതിന് മുന്‍പേ എന്റെ കോച്ച് സന്തോഷ് എന്നില്‍ വിശ്വസിച്ചു-നിങ്ങളില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു. പ്രോഗ്രാമിംഗ് മുതല്‍ എന്റെ പരിധിക്കപ്പുറത്തേക്ക് എന്നെ പുഷ് ചെയ്തത് വരെ, ആ പ്ലാറ്റ്ഫോമില്‍ നില്‍ക്കാനുള്ള ആത്മവിശ്വാസം എനിക്ക് നല്‍കിയത് നിങ്ങളാണ്. 

മത്സരസമയത്ത് എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി-ആ നിമിഷങ്ങളില്‍ നിങ്ങള്‍ നല്‍കിയ കരുത്ത് വലുതായിരുന്നു. എന്റെ ലിഫ്റ്റുകള്‍ കാണാന്‍ വേണ്ടി മാത്രം രാവിലെ മുതല്‍ രാത്രി വരെ ആ ചൂടത്ത് എന്റെ അമ്മ അവിടെ ഇരുന്നു... ആ സ്‌നേഹമാണ് എനിക്കെല്ലാം. 
പിന്നെ എന്റെ അലന്‍ -നീയാണെന്റെ കരുത്തും ആവേശവും. എപ്പോഴും കൂടെനിന്ന് എന്നെ മുന്നോട്ട് നയിക്കുന്ന നിന്റേത് കൂടിയാണ് ഈ വിജയം.
ഇതൊരു അവസാനമല്ല. ഇതൊരു തുടക്കം മാത്രമാണ്,' മോണിക്ക കുറിച്ചു. 

2018ലായിരുന്നു മോണിക്കയുടെയും അലന്റെയും വിവാഹം. ഈപ്പന്‍ ആന്റണി അലന്‍ എന്നൊരു മകനാണ് ഈ ദമ്പതികള്‍ക്കുള്ളത്.ഗര്‍ഭധാരണവും പ്രസവവുമൊക്കെ കഴിഞ്ഞതിനു ശേഷം ശരീരം ഫിറ്റാക്കി നിലനിര്‍ത്തുകയും തന്റെ പാഷന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത മോണിക്കയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

പവര്‍ലിഫ്റ്റിംഗിന് മുന്‍പ് തന്നെ കായികരംഗത്ത് സജീവമായിരുന്ന മോണിക്ക ഒരു മികച്ച കിക്ക് ബോക്‌സിങ് പരിശീലക കൂടിയാണ്. സ്വന്തമായി കിക്ക് ബോക്‌സിങ് പരിശീലന കേന്ദ്രം നടത്തിവരുകയാണ് മോണിക്ക.
 

lal daughter monica powerlifting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES