Latest News

ദുരൂഹസാഹചര്യത്തിലെ തൊലിക്കട്ടിയെന്ന് പറഞ്ഞ് ഷോര്‍ട്‌സ് മാത്രം ധരിച്ച് മഞ്ഞില്‍ കിടക്കുന്ന വീഡിയോയുമായി ചാക്കോച്ചന്‍; തൊലിക്കട്ടി  ഉണ്ടായത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടി നല്കി കുഞ്ചാക്കോയും; ചര്‍ച്ചയായി  കമന്റ്  

Malayalilife
 ദുരൂഹസാഹചര്യത്തിലെ തൊലിക്കട്ടിയെന്ന് പറഞ്ഞ് ഷോര്‍ട്‌സ് മാത്രം ധരിച്ച് മഞ്ഞില്‍ കിടക്കുന്ന വീഡിയോയുമായി ചാക്കോച്ചന്‍; തൊലിക്കട്ടി  ഉണ്ടായത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടി നല്കി കുഞ്ചാക്കോയും; ചര്‍ച്ചയായി  കമന്റ്  

നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. ഷര്‍ട്ടും പാന്റ്സുമിടാതെ മഞ്ഞില്‍ കിടന്നുരുളുന്ന വിഡിയോയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. കുടുംബത്തോടൊപ്പമുള്ള വിദേശ യാത്രയില്‍ നിന്നുമുള്ളതാണ് വിഡിയോ. സംഭവം വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്.

താരങ്ങളും കമന്റ് ബോക്സിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പങ്കുവച്ച കമന്റും കുഞ്ചാക്കോ ബോബന്റെ മറുപടിയും ചിരി പടര്‍ത്തുകയാണ്. 'ഈയ്യടുത്ത് നമ്മള്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണെന്ന് തോന്നുന്നു' എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ കമന്റ്.

'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടി തൊലിക്കട്ടിയില്‍' എന്ന കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍. നടന്റെ കമന്റി പിന്നാലെ കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്. ''ഹിഹി ചെറിയ വാസ്തവം ഇല്ലാതില്ല'' എന്നായിരുന്നു ചാക്കോന്റെ മറുപടി. കമന്റും മറുപടിയുമെല്ലാം ചിരി പടര്‍ത്തുകയാണ്.

തന്റെ പുതിയ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. നിക്കര്‍ മാത്രം ധരിച്ച്, മഞ്ഞിലേക്ക് ഓടി വരികയും നിലത്ത് മഞ്ഞില്‍ കിടന്നുരുളുകയും ചെയ്യുന്ന കുഞ്ചാക്കോ ബോബനാണ് വിഡിയോയിലുള്ളത്. 'ഒരു ദുരൂഹ സാഹചര്യത്തില്‍ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഒരു ദുരൂഹ സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു തുടങ്ങിയവരുമുണ്ട്.

shine tom chacko and kunchacko boban coment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES