Latest News

മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന 'എലോണ്‍ 26ന് തിയേറ്ററുകളില്‍; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തുന്ന 'എലോണ്‍ 26ന് തിയേറ്ററുകളില്‍; പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ എന്ന ചിത്രത്തിലെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജനുവരി 26- ന് ചിത്രം തിയേറ്ററുകളിലെത്തും. 13 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.

സമീപകാലത്തിറങ്ങിയ മോഹന്‍ലാലിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകും എലോണ്‍ എന്നാണ് സൂചന.
ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന മോഷന്‍ പോസ്റ്ററില്‍ ചിത്രത്തിന്റെ ഓരോ അക്ഷരങ്ങളിലും പല ഭാവങ്ങളിലുള്ള മോഹന്‍ലാലിനെയാണ് കാണിക്കുന്നത്. തുടര്‍ച്ചയായി പുറത്തുവിടുന്ന ഇത്തരം മോഷന്‍ വീഡിയോകളും പ്രേക്ഷരില്‍ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്.

2023ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ എലോണ്‍ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോണ്‍ എത്തിക്കുകയും ആയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു ഇതിന് മുന്‍പ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച സിനിമ. രാജേഷ് ജയരാമനാണ് തിരക്കഥ.

കാളിദാസന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാല്‍ മാത്രം അഭിനയിക്കുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മഞ്ജുവാര്യരും പൃഥ്വിരാജുമെത്തുന്നുണ്ട്. ഫോര്‍ മ്യൂസിക്സാണ് സിനിമയുടെ സംഗീത സംവിധാനം. ഡോണ്‍ മാക്സാണ് എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് രാജേഷ് ജയറാം ആണ്. സംഗീതം- ജേക്‌സ് ബിജോയ്. ഛായാഗ്രഹണം- അഭിനന്ദന്‍ രാമാനുജം. എഡിറ്റിംഗ് ഡോണ്‍ മാക്സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍. മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറക്കാര്‍.

ALONE Motion Poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക