ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ സെന്‍സറിങ് കഴിഞ്ഞു. ണ്ട് മണിക്കൂര്‍ ഇരുപത്തിയെട്ട് മിനിറ്റ്് ദൈര്‍ഖ്യമുള്ള ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളി ഝാന്‍സി റാണിയുടെ ജീവിതം പറയുന്ന സിനിമയാണ് മണികര്‍ണിക.
കങ്കണ റണൗട്ട്, രാധാകൃഷ്ണ ജഗര്‍ലാമുടിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലി തിരക്കഥാകൃത്ത് കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രസൂണ്‍ ജോഷി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൂടിയുണ്ട്. ധീര വനിത റാണി ലക്ഷ്മി ഭായിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തും.