ബോളിവുഡ് താരങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് കങ്കണ റൗണത്ത്. പുതിയ ചിത്രം മണികര്‍ണിക ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ പ്രദര്‍ശനം രാഷ്ട്രപതി ഭവനില്‍ നടത്തിയിരുന്നു. കങ്കണ സംവിധായികയായും നായികയായും എത്തുന്ന ചിത്രമാണ് മണികര്‍ണിക. എന്നാല്‍ താരമിപ്പോള്‍ സിനിമയിലെ ചില അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു മീടു മൂവ്‌മെന്റ്. താരമിപ്പോള്‍ തന്റെ അനുഭങ്ങള്‍ പങ്ക് വെക്കുകയാണ്.
പല സിനിമകളുടേയും ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ വച്ച് നടന്മാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് കങ്കണ റണൗട്ട്. എന്നാല്‍ ഇവയൊന്നും ലൈംഗികാക്രമണങ്ങള്‍ അല്ലാത്തതുകൊണ്ട് അതിനെ മീ ടുവായി പരിഗണിക്കാനാവില്ലെന്നും താരം വ്യക്തമാക്കി. ആ അനുഭവങ്ങള്‍ അപമാനിക്കുന്നതും പേടിപ്പിക്കുന്നതുമായിരുന്നുവെന്നും കങ്കണ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
പലതരത്തിലാണ് ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുള്ളത്. പല നടന്മാരുടെ ഭാഗത്തു നിന്നും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കങ്കണ പറയുന്നു.സെറ്റുകളില്‍ വച്ച് എത്രയോ തവണ അത് സംഭവിച്ചിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നില്ല. പക്ഷെ ചിലരുടെ ഈഗോ പ്രശ്‌നങ്ങളുടെ പേരില്‍ പലരുടേയും മുമ്പില്‍ വച്ച് ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്.
മണിക്കൂറുകളോളം തന്നെ കാത്തു നിര്‍ത്തിക്കും. അനുവാദമില്ലാതെ തന്റെ ശബ്ദം ഡബ്ബ് ചെയ്തിട്ടുണ്ടെന്നും കങ്കണ പറയുന്നു.
'ആറു മണിക്കൂര്‍ വരെയൊക്കെ എന്നെ കാത്തുനിര്‍ത്തിച്ചിട്ടുണ്ട്. ഇതിനായി മനഃപൂര്‍വം എന്നോട് തെറ്റായ സമയം പറയും, തെറ്റായ ഡേറ്റുകള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമാകുകയും അവസാന നിമിഷം ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്.'
'എനിക്കെതിരെ സംഘമാകുക. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് എന്നെ ക്ഷണിക്കാതിരിക്കുക, ഞാന്‍ ഇല്ലാതെ ട്രെയിലര്‍ ലോഞ്ച് ചെയ്യുക, എന്നോട് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് വേണ്ടി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക തുടങ്ങി ഒരു നടി എന്ന നിലയില്‍ എന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടിട്ടുണ്ട്, കങ്കണ തുറന്ന് പറഞ്ഞു.
മീടൂ മൂവ്മെന്റ് സിനിമാ മേഖലയിലെ നടന്‍മാരെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ പറയുന്നു. ഈ പുരുഷാധിപത്യ സമൂഹത്തിന്റെ ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തുന്നത് വരെ സ്ത്രീകള്‍ തുറന്നു പറച്ചിലുകള്‍ തുടരണമെന്നാണ് കങ്കണയുടെ അഭിപ്രായം.
വ്യക്തികള്‍ക്കിടയിലോ അടഞ്ഞ വാതിലുകള്‍ക്കു പുറകിലോ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അല്ല ഇതൊന്നും, സിനിമകളുടെ സെറ്റുകളില്‍ കൃത്യമായ നിയമങ്ങള്‍ വേണമെന്നും തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും കങ്കണ പറയുന്നു