ഒടിടി പ്‌ളാറ്റ്‌ഫോമല്ല പോണ്‍ ഹബ്ബുകള്‍;അശ്ലീല ചുവയോടെ സൂപ്പര്‍താരങ്ങളെ ഉള്‍പെടുത്തി പോസ്റ്ററിട്ട ഇറോസ് നൗവിനെ വിമര്‍ശിച്ച് കങ്കണ

Malayalilife
ഒടിടി പ്‌ളാറ്റ്‌ഫോമല്ല പോണ്‍ ഹബ്ബുകള്‍;അശ്ലീല ചുവയോടെ സൂപ്പര്‍താരങ്ങളെ ഉള്‍പെടുത്തി പോസ്റ്ററിട്ട ഇറോസ് നൗവിനെ വിമര്‍ശിച്ച് കങ്കണ

ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍ താരമാണ് കങ്കണ റണൗട്ട്. സാധാരണ ബോളിവുഡ് നടിമാരില്‍ പലര്‍ക്കും നിലപാടുകള്‍ ഇല്ലാത്തപ്പോള്‍ പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞ് കങ്കണ ശ്രദ്ധനേടാറുണ്ട്. സ്വന്തമായി തെളിച്ച വഴിയിലൂടെ നടക്കുന്ന നടി കൂടിയാണ് കങ്കണ. ഇപ്പോള്‍ നടിയുടെ പുതിയ ഒരു സോഷ്യല്‍മീഡിയ പോസ്റ്റ് ശ്രദ്ധനേടുകയാണ്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് ഇക്കുറി കങ്കണ എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെല്ലാം പോണ്‍ ഹബ്ബുകളാണ് എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. നവരാത്രിയോട് അനുബന്ധിച്ച് ഓണ്‍ലൈന് പ്ലാറ്റ്‌ഫോമായ ഇറോസ് നൗ ഷെയര്‍ ചെയ്ത പോസ്റ്റുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

അശ്ലീല ചുവയോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ ഇറോസ് നൗ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇറോസ് നൗ നവരാത്രി ആഘോഷത്തെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്ശനം രൂക്ഷമായി. അതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെതിരെ താരവും രംഗത്തെത്തിയത്.

കുടുംബ പ്രേക്ഷകര്‍ക്ക് കാണാന് സാധിക്കുന്ന രീതിയിലുള്ള സിനിമകള്‍ വരണം എന്നാണ് കങ്കണ പറയുന്നത്. സമൂഹത്തിന് കാണാന്‍ കഴിയുന്ന തീയെറ്റര്‍ എക്‌സ്പീരിയന്‍സായി സിനിമയെ നിലനിര്‍ത്തണം. ചിത്രങ്ങള്‍ വ്യക്തിപരമായി കാണാന്‍ സാധിക്കുന്നതായി മാറുമ്പോള്‍ ലൈംഗികമായ രംഗങ്ങള്‍ കൂടുതലായി വരുന്നു. കലയെ ഡിജിറ്റലൈസ് ചെയ്യുന്നതിലെ ഏറ്റവും വലിയ അപകടം ഇതാണ്. എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും പോണ്‍ ഹബ്ബല്ലാതെ മറ്റൊന്നുമല്ല. നാണക്കേട്- എന്നായിരുന്നു കങ്കണ കുറിച്ചത്. വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ ഇറോസ് നൗ ട്വീറ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തി.

Read more topics: # Kangana Ranaut,# Eros
Kangana Ranaut slams Eros

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES